News Beyond Headlines

23 Tuesday
June

എംജി വാഴ്‌സിറ്റി കോഴ: എല്‍സി 2 മാര്‍ക്ക് ലിസ്റ്റുകള്‍ കൂടി തിരുത്തി; തെളിവുകള്‍ പുറത്ത്

എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. അറസ്റ്റിലായ അസിസ്റ്റന്റ് സി.ജെ.എല്‍സി മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക്ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ സൂചനകളും ലഭിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ജാഗ്രതക്കുറവ് കാട്ടിയ സെക്ഷന്‍ ഓഫിസര്‍ക്കെതിരെയും നടപടി വേണമെന്നും ഉപസമിതിയിടെ റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനും ഒന്നരലക്ഷം കൈക്കൂലി വാങ്ങിയത് എല്‍സി മാത്രമാണെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. പരാതിക്കാരിയുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ മറ്റു ചില വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരിമറികള്‍ നടന്നതായി കണ്ടെത്തി. സോഫ്റ്റ്വെയറിലേക്ക് മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ നെയിമില്‍നിന്നാണ് ഇതു നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയെങ്കിലും വ്യക്തത വരുത്താന്‍ എല്‍സിയുടെ മൊഴിയെടുക്കണം. വിജിലന്‍സ് അറസ്റ്റ് ചെയ്ത എല്‍സി ജയിലിലാണ്. സെക്ഷനിലെ മറ്റു ജീവനക്കാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് പരാതിക്കാരിമൊഴി നല്‍കി. പണം കൈപ്പറ്റിയില്ലെങ്കിലും സെക്ഷന്‍ ഓഫിസറുടെ ഭാഗത്ത് ഗുരുതര പിഴവുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വകലാശാലയുടെ വിവിധ മൂല്യനിര്‍ണയ ക്യാംപിന്റെ ചുമതല സെക്ഷന്‍ ഓഫിസര്‍ക്കാണ്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സെക്ഷന്‍ ഓഫിസര്‍ എംബിഎ വിഭാഗത്തില്‍ എത്തിയിരുന്നത്. ഈ ശ്രദ്ധക്കുറവും ക്രമക്കേടിന് അവസരമൊരുക്കിയതായി സമിതി കണ്ടെത്തി. ഇരുവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മൂല്യനിര്‍ണയ രീതികളില്‍ മാറ്റം വരുത്താന്‍ സമിതി ശുപാര്‍ശ ചെയ്തു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ നേരിട്ട് സോഫ്റ്റ്വെയറില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തണമെന്നാണ് പ്രധാന നിര്‍ദേശം. ഏഴായിരം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയ സമിതി, ഇവ വിതരണം ചെയ്യാന്‍ പ്രത്യേക ക്യാംപ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാനും പ്രത്യേക ക്യാംപുകള്‍ വേണമെന്നാണ് സമിതിയുടെ ശുപാര്‍ശ. പ്രഫ.പി.ഹരികൃഷ്ണന്‍ അധ്യക്ഷനായ സമിതി സര്‍വകലാശാല വിസിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....