വയനാട് കാട്ടിക്കുളം പനവലിയില്‍ അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം. സമാനമായ 50ലധികം പൂജകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അന്ധവിശ്വാസം പരത്തുന്ന തുകയ്ക്ക് വലിയ തുകയും ഇയാള്‍ ഈടാക്കുന്നുണ്ട്. പല കാര്യങ്ങളും നോക്കിയാണ് അപ്പപ്പാറയിലെ മുത്തുസ്വാമി എന്ന ജ്യോത്സ്യന്‍ പൂജ നടത്തുക. ആദിവാസികള്‍ക്കിടയിലെ പ്രധാന ജ്യോത്സ്യനാണ് ഇയാള്‍. ഓരോ പൂജയ്ക്കും വാങ്ങുന്നത് 15,000 മുതല്‍ 25,000 രൂപ വരെയാണ്. കൂടാതെ മറ്റ് പൂജകളുമുണ്ട്. ഈ പൂജയ്ക്കും പണം ഈടാക്കും. ഇത്തരം പൂജകള്‍ കുട്ടികളെ പഠിപ്പിക്കും. പരാതിയുമായി ഇതുവരെ ആരും എത്താത്തതാണ് മുത്തുസ്വാമിയുടെ വളര്‍ച്ചയ്ക്ക് കാരണം. വര്‍ഷങ്ങളായി ഇയാള്‍ ആദിവാസികളെ കബളിപ്പിച്ച് ജീവിക്കുകയാണ്. ഏത് ആദിവാസി കോളനിയിലെത്തിയാലും അവിടെ ശാപമുണ്ട്, പൂജ ചെയ്യണം എന്ന് ഇയാള്‍ പറയും. തുടര്‍ന്ന് പൂജയ്ക്ക് ഭീമമായ തുക ആവശ്യപ്പെടും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ദൈവമായി പ്രഖ്യാപിക്കും. ആ വിദ്യാര്‍ത്ഥിയാവും അവിടെ നിര്‍മിക്കുന്ന അമ്പലത്തിലെ പ്രധാനി. പൂജയ്ക്കായി മുത്തുസ്വാമിയില്‍ ആഴ്ചയിലെത്തി നേര്‍ച്ച സ്വന്തമാക്കി മടങ്ങും. സംഭവത്തില്‍ ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്നും തുടര്‍ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ എ.ഗീത പറഞ്ഞു. സംഭവത്തില്‍ വയനാട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. 24 ഇംപാക്ട് അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കും. കുടുതല്‍ നടപടി റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നും ബാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് പറഞ്ഞു. ആദിവാസി കോളനികളില്‍ പൂജ നടത്താന്‍ എത്തുന്ന ജ്യോത്സ്യനാണ് കുട്ടിയുടെ ദേഹത്ത് ദൈവം കൂടിയെന്ന് പറഞ്ഞത്. അതോടെ ചൊവ്വ, ശനി ദിവസങ്ങളില്‍ കോളനിയില്‍ പൂജകളും നടക്കുന്നുണ്ട്. ആദിവാസി കുടുംബങ്ങളെ അന്ധവിശ്വാസം പറഞ്ഞ് വിശ്വസിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....