വികസനങ്ങളും നേട്ടങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍; കൈയടിക്കാതെ നിസംഗരായി ഭരണപക്ഷം ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കോവിഡ് അതിജീവനത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായെത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി ഗവര്‍ണര്‍ വിമര്‍ശിക്കുകയും ചെയ്തു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണപക്ഷം നിസ്സംഗരായിട്ടാണ് കേട്ടിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന സൂചികകളും ഗവര്‍ണര്‍ എടുത്ത് പറയുമ്പോഴും കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിക്കുമ്പോഴും ഭരണപക്ഷം നിശ്ശബ്ദത പാലിക്കുകയാണ്. സാധാരണ ഡസ്‌കിലിടിച്ചും കൈയടിച്ചും ആവേശപൂര്‍വം നയപ്രഖ്യാപന പ്രസംഗം കേട്ടിരിക്കുന്ന ഭരണപക്ഷത്തെ ഇത്തവണ സഭയില്‍ വ്യത്യസ്തമായിട്ടാണ് കാണുന്നത് ഏറെ ശ്രദ്ധേയമാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതി വിജയകരമായി നടപ്പാക്കി. ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലനിരപ്പ് 136 അടി ആക്കി നിലനിര്‍ത്തണം. പുതിയ ഡാം വേണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള കെടുതികള്‍ നേരിടാണ് സര്‍ക്കാര്‍ നടപടിയെടുത്തു. കേരളം സുസ്ഥിര വികസന സൂചികകളില്‍ ഏറെ മുന്നില്‍. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം. നീതീ ആയോഗിന്റെ വികസന സൂചികകളില്‍ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി. എല്ലാവര്‍ക്കും വീടും ഭൂമിയും എന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം. കേന്ദ്ര പൂളില്‍ നിന്നും നികുതി കുറയുന്നതില്‍ പരാമര്‍ശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാന്‍ഡില്‍ കേന്ദ്രം കുറവു വരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....