വടകര : ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഐ.എച്ച്.ഡി.പി. കോളനിയില്‍ വീടിന്റെ ടെറസിനു മുകളില്‍ സ്ഫോടനമുണ്ടായത് പടക്കങ്ങളില്‍നിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിര്‍മിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിര്‍മാണമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സംശയിക്കുന്നു. ഇതിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ സ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചു. പൊട്ടാത്ത രണ്ടു വലിയ ഓലപ്പടക്കങ്ങള്‍, അഴിച്ചെടുത്ത ഓലയുടെ അവശിഷ്ടങ്ങള്‍, പുതിയത് കെട്ടാനായി കൊണ്ടുവന്ന ചാക്കുനൂലുകള്‍, കരിമരുന്നിന്റെ അവശിഷ്ടം തുടങ്ങിയവയാണ് കിട്ടിയത്. കൂടാതെ സ്‌ഫോടകവസ്തു നിര്‍മിക്കുമ്പോള്‍ സംരക്ഷണകവചമായി ഒരു മരക്കഷണം ഉപയോഗിച്ചതായും സൂചനയുണ്ട്. തകര്‍ന്നതും രക്തക്കറയുള്ളതുമായ മരക്കഷണം വീടിന്റെ മുറ്റത്തുനിന്നും കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് ഉഗ്രശബ്ദത്തോടെ മീത്തലെ മൂഴിക്കല്‍ ബാലന്റെ വീട്ടില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ബാലന്റെ മകന്‍ മണിക്കുട്ടന്‍ എന്ന ഹരിപ്രസാദിന്റെ (28) കൈപ്പത്തികള്‍ തകര്‍ന്നിരുന്നു. അപകടകരമായ വിധത്തില്‍ സ്ഫോടകവസ്തു കൈകാര്യം ചെയ്തതിനും സ്ഫോടനത്തിനും വടകര പോലീസ് കേസെടുത്തിട്ടുണ്ട്. ഹരിപ്രസാദ് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇയാളില്‍നിന്ന് മൊഴിയെടുത്തശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു. രാത്രിതന്നെ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് വിദഗ്ധരും ബോംബ്-ഡോഗ് സ്‌ക്വാഡും വീണ്ടും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസ്, വടകര ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെറീഫ്, വടകര എസ്.ഐ. എം. നിജീഷ് എന്നിവരും സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി. വീടും പരിസരപ്രദേശങ്ങളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകനായ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ ബോംബ് നിര്‍മാണമാണ് നടന്നതെന്ന ആരോപണവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ഇപ്പോള്‍ ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകനല്ലെന്ന് നേതൃത്വങ്ങള്‍ വ്യക്തമാക്കി. ഒന്നരവര്‍ഷംമുമ്പ് സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....