News Beyond Headlines

30 Thursday
April

കലൂരിലെ കള്ളന്‍ ഡല്‍ഹിയില്‍ പിടിയില്‍; ചേരിയില്‍നിന്ന് പുറത്തെത്തിച്ചത് സിനിമാ സ്റ്റൈലില്‍

കൊച്ചി: കലൂരില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവര്‍ന്ന ബിഹാര്‍ സ്വദേശി ജഗാവുള്ളയെ ഡല്‍ഹിയില്‍നിന്നു പിടിച്ച് കൊച്ചി സിറ്റി പോലീസ്. മറ്റൊരു പ്രതിയായ 17-കാരനായ ബിഹാര്‍ സ്വദേശിയെ നേരത്തെ പിടിച്ച് ജുവനൈല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കിയിരുന്നു. കലൂര്‍ പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്‍സിലില്‍നിന്ന് ജനുവരി 30, 31 തീയതികളില്‍ ഒരു ലക്ഷം രൂപയും ഒരു ലാപ്ടോപ്പുമാണ് കവര്‍ന്നത്. 31-നാണ് മോഷണ വിവരം അറിയുന്നത്. മുഖ്യ പ്രതി ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മാണ ശാലയില്‍ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് 17-കാരനുമായി ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്തത്. മോഷണ തുക പങ്കുവെച്ച് ജഗാവുള്ള ബെംഗളൂരുവിലേക്ക് കടന്നു. മുംബൈ വഴി ഡല്‍ഹിയിലെത്തിയ ഇയാള്‍ പഹാര്‍ഗഞ്ചിലെ നബീകരീം തെരുവിലെ ബാഗ് നിര്‍മാണശാലയില്‍ ജോലിക്കു കയറി. ഇവിടെ നിന്നാണ് പോലീസ് സംഘം സാഹസികമായി പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ ജഗാവുള്ളയെ റിമാന്‍ഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശാനുസരണം ഡി.സി.പി. വി.യു. കുര്യാക്കോസ് പ്രത്യേക അന്വേണ സംഘം രൂപവത്കരിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ എ.സി.പി. ജയകുമാര്‍ ചന്ദ്രമോഹന്‍, എളമക്കര ഇന്‍സ്‌പെക്ടര്‍ എം.എസ്. സാബുജി എന്നിവര്‍ നേതൃത്വം നല്‍കി. എസ്.ഐ. രാമു ബാലചന്ദ്ര ബോസ്, എ.എസ്.ഐ.മാരായ വി.എ. സുബൈര്‍, പി.ആര്‍. സീമോന്‍, സി.പി.ഒ. സി.വി. മധുസൂദനന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തി പ്രതിയെ പിടിച്ചത്. പോലീസ് എത്തിയത് മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന കൊച്ചി: കലൂരില്‍ മോഷണം നടത്തി മുങ്ങിയ പ്രതിയെ ക്രിമിനലുകളുടെ താവളമായ ചേരിയില്‍നിന്ന് പോലീസ് പൊക്കിയത് സിനിമാ സ്‌റ്റൈലില്‍. ഉത്തരേന്ത്യക്കാരായ കുറ്റവാളികള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലമാണ് ഡല്‍ഹി പഹാര്‍ഗഞ്ചിലെ നബീകരീം. കഞ്ചാവിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണ് പോലീസ് എത്തുന്നത്. പ്രതി ഒരു ബാഗ് നിര്‍മാണശാലയ്ക്ക് സമീപമുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബിഹാര്‍ സ്വദേശിയെ കണ്ടെത്തി ചോദ്യം ചെയ്തു. ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടം കണ്ടെത്തി. ഇവിടെ അര്‍ധരാത്രി പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസെത്തിയതറിഞ്ഞ നാട്ടുകാര്‍ ചേരി വളയാന്‍ തുടങ്ങി. ഇതിനിടെ പോലീസ് തന്ത്രപൂര്‍വം പ്രതിയെ ചേരിക്ക് പുറത്തെത്തിച്ചു. കാറും ജീപ്പും പോകാത്ത ഇടുങ്ങിയ ചേരിയില്‍നിന്ന് പ്രതിയെ മോട്ടോര്‍ ബൈക്കില്‍ നടുക്കിരുത്തിയാണ് പോലീസ് പുറത്തെത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....