വിനോദസഞ്ചാരികളേ ഇതിലേ, ഇതിലേ....ഉഗ്രന്‍ ഏകദിന ട്രിപ്പൊരുക്കി കെ.എസ്.ആര്‍.ടി.സി. വിളിക്കുന്നു. പത്തനംതിട്ടയില്‍ നിന്നു ഗവി, വണ്ടിപ്പെരിയാര്‍, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെ.എസ്.ആര്‍.ടി.സി വിനോദയാത്രയൊരുക്കുന്നത്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ നിന്നുമുള്ള ടൂര്‍ പാക്കേജ് സര്‍വീസ് അടുത്തയാഴ്ച ആരംഭിക്കും. വിനോദ സഞ്ചാരികള്‍ക്ക് താത്പര്യമേറുന്ന തരത്തിലാണ് ദിവസേനയുള്ള സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. 36 സീറ്റുള്ള ഓര്‍ഡിനറി ബസാണ് സര്‍വീസ് നടത്തുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. നിലവിലുള്ള പത്തനംതിട്ട - ഗവി-കുമളി ഓര്‍ഡിനറി യാത്രാ സര്‍വീസിന് പുറമേയാണിത്. ഗവി-വണ്ടിപ്പെരിയാര്‍-പരുന്തുംപാറ- വാഗമണ്‍ ടൂറിസം പാക്കേജില്‍ ഒരാള്‍ക്ക് 700 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വനമേഖലയിലൂടെ യാത്രചെയ്യുന്നതിനാല്‍ വനംവകുപ്പിന് അടയ്‌ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണിത്. മൂന്ന് മുതല്‍ അഞ്ചു വരെ ബസുകള്‍ ഇതിനായി അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന പ്രധാന പോയിന്റുകളില്‍ കാഴ്ചകള്‍ കാണാന്‍ ബസ് നിര്‍ത്തും. രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയില്‍ തിരിച്ചെ ത്തും. വാഗമണ്ണില്‍നിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര. ടൂര്‍ പാക്കേജ് സര്‍വീസ് ആരംഭിക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതികൂടി മതിയെന്ന് പത്തനംതിട്ട ഡി.ടി.ഒ. തോമസ് മാത്യു വൃക്തമാക്കി. റാന്നി ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ നല്‍കി. ഈയാഴ്ച അനുമതി ലഭിച്ചേക്കുമെന്നും ഡി.ടി .ഒ. പറഞ്ഞു. താമസസൗകര്യവും ദൂരസ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പത്തനംതിട്ടയില്‍ രാത്രിയില്‍ തങ്ങി പുലര്‍ച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആര്‍.ടി. സി. ടെര്‍മിനലില്‍ താമസസൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി 150 കിടക്കകളാണ് ക്രമീകരിക്കുന്നത്. ഒന്നാം നിലയില്‍ ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും. ഒരു കിടക്കയ്ക്ക് മിതമായ തരത്തില്‍ ഫീസ് അടയ്ക്കണം. ഒന്നര മാസത്തിനുള്ളില്‍ ഈ സംവിധാനമൊരുക്കും. ബസ് ടെര്‍മിനലില്‍ കുടുംബശ്രീ കഫെ ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ടെര്‍മിനലിന് പുറത്ത് ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്ന് പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവും ഉടനെ ആരംഭിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....