കൊടുങ്ങല്ലൂര്‍: ചന്തപ്പുര ഉഴുവത്ത് കടവില്‍ ദമ്പതികളെയും 2 പെണ്‍മക്കളെയും വിഷവാതകം ശ്വസിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യ വീട്ടുകാര്‍. മകള്‍ അബീറ ആത്മഹത്യ ചെയ്യില്ലെന്നും, കുട്ടികളെയും ഭാര്യയെയും ആഷിഫ് അവരുടെ അറിവില്ലാതെ അപായപ്പെടുത്തി ഒപ്പം മരിക്കുകയായിരുന്നു എന്നുമാണ് ആരോപണം. കുടുംബം വരുത്തിവച്ച കടം മുഴുവന്‍ ആഷിഫിന്റെ തലയിലായെന്നും തുടര്‍ന്നുണ്ടായ സമ്മര്‍ദമാണു ദുരന്തത്തില്‍ കലാശിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണു മാധ്യമങ്ങളോട് ഈ ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍ കാടാംപറമ്പത്ത് പരേതനായ ഉബൈദുല്ലയുടെ മകന്‍ ആഷിഫ് ഉബൈദുല്ല (കുഞ്ഞുമോന്‍ 41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (13), അനൗനീസ ഫാത്തിമ (8) എന്നിവരെയാണു കഴിഞ്ഞദിവസം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു മരിക്കുന്നതായി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മകള്‍ക്കു സാമ്പത്തിക സഹായം നല്‍കാനുള്ള സ്ഥിതിയുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ബാധ്യതയെപ്പറ്റി മകള്‍ ഗൗരവമായി ഒന്നും പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ മകളെ സഹായിക്കുമായിരുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതയില്‍ മകളും കുഞ്ഞുങ്ങളും ബലിയാടാവുകയായിരുന്നെന്നുമാണ് അബീറയുടെ വീട്ടുകാരുടെ ആരോപണം. ആഷിഫിനും ഭാര്യയ്ക്കും താമസിക്കുന്ന ഭൂമി കൂടാതെ മറ്റു സ്വത്തുക്കളും ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ചന്തപ്പുര വയലാര്‍ റോഡിലുള്ള ഇരുനില വീട്ടില്‍ മുകള്‍ നിലയിലെ മുറിയിലാണു നാലു പേരും മരിച്ചു കിടന്നിരുന്നത്. താഴെ ഉമ്മ ഫാത്തിമയും സഹോദരിയും ഉണ്ടായിരുന്നു. രാവിലെ 9 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്കു കാണാതായതോടെ സഹോദരി എത്തി വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഉടന്‍ സഹോദരനെയും അയല്‍വാസികളെയും വിവരം അറിയിച്ചു. ഇവരെത്തി ജനല്‍ച്ചില്ലു തകര്‍ത്തപ്പോഴാണു മരിച്ചു കിടക്കുന്നതായി കാണുന്നത്. പൊലീസ് എത്തി വാതിലുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. മുറിയില്‍ രക്തം വാര്‍ന്നു കിടന്നിരുന്നു. വിഷവാതകം ശ്വസിച്ചാല്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ ആഷിഫ് ഉബൈദുല്ല സമീപത്ത് ആരുമായും ചങ്ങാത്തം ഉണ്ടായിരുന്നില്ല. അബീറയും മക്കളും അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയുള്ള വിവരം ബന്ധുക്കള്‍ക്കോ അയല്‍വാസികള്‍ക്കോ അറിയില്ല. മാള ഡോ.രാജു ഡേവിസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ 8, 3 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അസ്‌റയും അനൗനീസയും. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....