കല്‍പറ്റ: വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ നാലു വര്‍ഷം മുന്‍പാണ് വിശ്വനാഥന്‍ കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കല്‍പറ്റ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്. തൊട്ടില്‍പാലം സ്വദേശിയാണു പ്രതി വിശ്വനാഥന്‍. വിശ്വനാഥനാണു കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മര്‍ (28), ഭാര്യ ഫാത്തിമ (20) എന്നിവര്‍ കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയാണു ഇവരെ തലയ്ക്കും കഴുത്തിനും വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 3 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സംഭവസ്ഥലത്തു പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്ന ഇരട്ടക്കൊല പൊലീസിനു മുന്‍പില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഏറെ. ആരും ശത്രുക്കളില്ലാത്ത, ആരോടും ശത്രുതയില്ലാത്ത രണ്ടുപേരാണു മരിച്ചത്. ആയുധങ്ങളൊന്നും സംഭവസ്ഥലത്തുനിന്നു കണ്ടെത്താനുമായില്ല. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ നാലു ടീമായി തിരഞ്ഞ് അന്വേഷണം ആരംഭിച്ചു. ഫാത്തിമയുടെ ഫോണ്‍ പ്രതി കോഴിക്കോട് തൊട്ടില്‍പാലം മരുതോറയില്‍ വിശ്വനാഥന്‍ കൈക്കലാക്കിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ഫോണ്‍ കാണാതായ വിവരം ഏറെ നാള്‍ കഴിഞ്ഞാണു പൊലീസിനു മനസ്സിലായത്. സൈബര്‍ വിഭാഗം പലതവണ അന്വേഷിച്ചെങ്കിലും ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ രണ്ടു മാസത്തിനുശേഷം വിശ്വനാഥന്‍ ഫാത്തിമയുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പൊലീസിനു സൂചന ലഭിക്കുകയായിരുന്നു. സെപ്റ്റംബര്‍ 18നായിരുന്നു വിശ്വനാഥന്റെ അറസ്റ്റ്. ഫാത്തിമയുടെ സ്വര്‍ണം കുറ്റ്യാടിയിലെ കടയില്‍ വിറ്റ പ്രതി ബാധ്യതകളെല്ലാം തീര്‍ത്തിരുന്നു. മോഷണം ചെറുക്കാന്‍ ശ്രമിച്ച ദമ്പതികളെ കൊലപ്പെടുത്തിയ വിശ്വനാഥന്‍ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച്, വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയാണ് കടന്നത്. രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. 2020 നവംബറില്‍ തുടങ്ങിയ വിചാരണയില്‍ 45 സാക്ഷികളെ വിസ്തരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....