തൃശൂര്‍ ആറ്റുപ്പുറത്തു യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണു കണ്ടെത്തിയത്. 'എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ പോയി െകാണ്ടുവന്നു. അവനോട് ചോദിച്ചപ്പോള്‍ കൊണ്ടുപൊയ്‌ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവള്‍ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവന്‍ വിളിക്കും. വിഡിയോ കോളില്‍ കുഞ്ഞിനെ കാണും, ഫോണ്‍ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകള്‍ ഇത് ചെയ്തത്..'- ഫൈറൂസിന്റെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ. ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണു ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുന്‍പാണു ഫൈറൂസിനെ ജാഫര്‍ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട് ഇവര്‍ക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു. ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഇതിനുശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ജാഫര്‍ തയാറായില്ലെന്നും പരാതിയുണ്ട്. പെണ്‍കുഞ്ഞ് ഇപ്പോള്‍ ഫൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തുനിന്ന് നാട്ടില്‍ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....