കോഴിക്കോട്: ജില്ലാ ജഡ്ജിയുടെ ഫോട്ടോ ദുരുപയോഗിച്ച് വാട്‌സാപ് വഴി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.രാഗിണിയുടെ ചിത്രം വാട്‌സാപ് ഡിസ്‌പ്ലേ പിക്ചര്‍ (ഡിപി) ആക്കി ഈ നമ്പറില്‍ നിന്ന് കോടതി ജീവനക്കാരോട് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ബിഹാര്‍ സ്വദേശിയുടെ മേല്‍വിലാസത്തില്‍ എടുത്ത നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചത് എന്നു കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ കൊല്‍ക്കത്തയാണ് എന്നു തിരിച്ചറിഞ്ഞതോടെ സൈബര്‍ പൊലീസ് സ്റ്റേഷനിലെ നാലംഗ സംഘം കൊല്‍ക്കത്തയിലെത്തി. സിറ്റി ക്രൈം ബ്രാഞ്ച് അസി.കമ്മിഷണര്‍ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച്‌സൈബര്‍ സെല്‍ സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓണ്‍ലൈന്‍ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങണം എന്നാവശ്യപ്പെട്ട് ജഡ്ജിയുടെ ചിത്രമുള്ള വാട്‌സാപ് വ്യാജ അക്കൗണ്ടില്‍ നിന്ന് കോടതി ജീവനക്കാര്‍ക്ക് ജനുവരി 26നാണ് സന്ദേശം ലഭിച്ചത്. ഹൈക്കോടതിയിലെ കംപ്യൂട്ടര്‍ വിഭാഗത്തിലെ ജീവനക്കാരിക്കും കോഴിക്കോട് ജില്ലാ കോടതിയിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്കും കോടതി മാനേജര്‍ക്കുമാണ് സന്ദേശം ലഭിച്ചത്. 50,000 രൂപ അക്കൗണ്ടിലേക്ക് അയയ്ക്കാനായിരുന്നു നിര്‍ദേശം. സംശയം തോന്നിയ ജീവനക്കാര്‍ ജഡ്ജിയോട് അന്വേഷിച്ചപ്പോഴാണ് ജഡ്ജി സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് ജഡ്ജി കമ്മിഷണര്‍ക്കു പരാതി നല്‍കി. ഹൈക്കോടതിയെയും വിവരം അറിയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....