തിരുവനന്തപുരം മേയര്‍ ആര്യ രാ?ജേന്ദ്രന്‍ രാജ്യത്തിന് തന്നെ അഭിമാനമായ പെണ്‍കുട്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരായ പ്രചാരണം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും പി സതീദേവി പറഞ്ഞു. മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന് എതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപമടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ആര്യയുടെ കോളേജ് ജീവിതവും സൗഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് - കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നടക്കം ആക്രമണം നടക്കുന്നത്. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് ശേഷം മേയര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു പ്രധാനമായും ആക്രമണം. അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയ സഖാക്കള്‍ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളില്‍ അനുപമ വിഷയത്തില്‍ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കള്‍ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്. ''എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം?? ''- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയും മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കടുത്ത അധിക്ഷേപ പ്രയോഗങ്ങളാണ് കമന്റുകളായി വന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....