തൃക്കാക്കരയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുഞ്ഞിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. അടുത്ത 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കും. ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തി ചികിത്സയിലുള്ള കുട്ടിയെ ഇന്ന് സന്ദര്‍ശിക്കും. കുഞ്ഞിന് മര്‍ദനമേറ്റ സംഭവത്തില്‍ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ടിജിന്‍ ഇന്ന് പൊലീസിന് മുന്‍പില്‍ ഹാജരായേക്കും. കഴിഞ്ഞദിവസം തൃക്കാക്കര സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആന്റണി ടിജിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കുഞ്ഞിന്റെ ശരീരത്തില്‍ 'ചീത്ത കയറി'യതായി സംശയം തോന്നിയെന്നാണ് അമ്മയുടെ വാദം. കുഞ്ഞിന് അസ്വാഭാവിക പെരുമാറ്റം തുടങ്ങിയത് മൂന്ന് മാസം മുന്‍പാണ്. രണ്ടു മാസം പഴക്കമുള്ള മുറിവ് കുഞ്ഞിനുള്ളതായി അറിയില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ തന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കുട്ടിയുടെ പിതാവും രംഗത്തെത്തി. കുട്ടിയുടെ മാതൃസഹോദരിയുടെ ആരോപണങ്ങള്‍ പോലെ താന്‍ ആരുടെയും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഭാര്യയുടെ സഹോദരിയും അവരുടെ പങ്കാളി ആന്റണി ടിജിനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. തന്റെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. സ്വത്ത് തട്ടിയെടുക്കാനാണ് കുട്ടിയുടെ അച്ഛന്റെ ശ്രമമെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതൃസഹോദരി രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ഏഴുമാസത്തോളമായി ഇയാള്‍ തങ്ങളെ പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തെ വ്യാജ കേസുകളുണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. കേസില്‍ ആന്റണി ടിജിന്‍ നിരപരാധിയാണെന്നും യുവതി പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....