വിദ്യാര്‍ഥികളെന്ന പേരില്‍ വീടെടുത്തു സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തി വന്ന യുവതി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം പൊലീസിന്റെ പിടിയില്‍. ഇടപ്പള്ളി പോണേക്കര റൈ-റാസ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന വൈഷ്ണവി സുരേഷാണ് സംഘത്തിലെ വനിത. മലപ്പുറം പുറങ്ങ് അന്തിപ്പാട്ടില്‍ മുസമ്മില്‍(22), കൊല്ലം അയലറ, സൗപര്‍ണിക വീട്ടില്‍ സനുരാജ്(24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ അനന്തു എസ്. നായര്‍(23), വയനാട് വൈത്തിരി ഇലയടത്തു വീട്ടില്‍ അഭിഷേക്(22) എന്നിവരാണു മറ്റു പ്രതികള്‍. ബെംഗളുരുവില്‍ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന എംഡിഎംഎ ഇനത്തില്‍ പെട്ട ലഹരി കൊച്ചിയിലെത്തിച്ച് ഗ്രാമിന് 3500 രൂപയ്ക്കു വില്‍പന നടത്തി വരികയായിരുന്നു. 20 ഗ്രാം ലഹരി ഇവരില്‍ നിന്നു പിടികൂടിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ ഡാന്‍സാഫ്, കളമശേരി പൊലീസ് സംഘമാണ് പ്രതികള്‍ക്കായി വലവിരിച്ചത്. പ്രതികളില്‍ ഒരാളായ സനുരാജ് ബെംഗളുരുവില്‍ നിന്ന് എത്തിച്ച ലഹരി മുസമ്മലിനൊപ്പം ചേര്‍ന്നു സംഘത്തിലെ മറ്റുള്ളവര്‍ക്കു വില്‍ക്കുകയായിരുന്നു. മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്നു ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ വീടു വാടകയ്‌ക്കെടുത്താണു പ്രദേശത്തു താമസിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....