മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്‍പില്‍വച്ചു പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നേരെ വധഭീഷണി. നിലവില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്ന ടി.വി. ഷിഹാബ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാല്‍ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണു കേസിലെ സാക്ഷികള്‍. ജീവിതത്തില്‍ ഓര്‍ക്കാനാഗ്രഹിക്കാത്ത ആ രാത്രിയില്‍ സംഭവിച്ചത് ഭീതിയോടെ പെണ്‍കുട്ടി പറയുന്നു. ' രാത്രി 2 മണിക്ക് കതകു ചവിട്ടിത്തുറന്നാണു പ്രതി അകത്തു കടന്നത്. രൂപം കണ്ടപ്പോള്‍ പേടിയും വിറയലും തോന്നി. അമ്മേ എന്നു നിലവിളിച്ചു കൊണ്ട് എഴുന്നേറ്റു. അപ്പോള്‍ ഷിഹാബ് വായും മൂക്കും പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ ജീവനായി ഞാന്‍ പിടഞ്ഞു. മരിച്ചു പോയെന്നു ഉറപ്പിച്ചതാണ്. ഒരു വിധം കുതറിയോടി. പുറകെയെത്തിയ അയാള്‍ തന്നെ ഉപദ്രവിച്ചു. ശരീരം മുഴുവന്‍ മുറിവേറ്റു. കാലില്‍ പിടിച്ചു അപേക്ഷിച്ചു, ജീവിതം തകര്‍ക്കരുതെന്ന്. എന്നിട്ടും അയാള്‍ കരുണ കാട്ടിയില്ല. പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഇപ്പോഴും പേടി മാറിയിട്ടില്ല. വാതിലുകള്‍ താക്കോലുപയോഗിച്ച് പൂട്ടിയിട്ടാണു കിടക്കാറ്. ആ രൂപം മനസില്‍ നിന്നും മായുന്നില്ല- വാക്കുകള്‍ ഇടറി പെണ്‍കുട്ടി പറയുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ചു തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണു പ്രതി ക്രൂരപീഡനത്തിന് ഇരയാക്കിയത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്കു നിസഹായയായി കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. നിരവധി കേസുകളില്‍ പ്രതിയാണ് ഷിഹാബ്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സാക്ഷി പറഞ്ഞാല്‍ പണി കിട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....