News Beyond Headlines

28 Monday
September

മലങ്കര ഓര്‍ത്തഡോക്സ് സഭ ഏഴ് മെത്രാന്‍മാരെ തെരഞ്ഞെടുത്തു

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷനില്‍ ഏഴ് മെത്രാന്‍മാരെ തെരഞ്ഞെടുത്തു.ഫാ. വിനോദ് ജോര്‍ജ്, ഫാ. പി.സി. തോമസ്, ഫാ. റജി ഗീവര്‍ഗീസ്, ഫാ. വര്‍ഗീസ് കെ. ജോഷ്വ, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.എബ്രഹാം തോമസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവരെയാണ് ഓണ്‍ലൈന്‍ വോട്ടിങിലൂടെ തെരഞ്ഞെടുത്തത്. ഇന്നലെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പളളി അങ്കണത്തിലെ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ നടന്ന പള്ളി പ്രതിപുരുക്ഷന്‍മാരുടെ യോഗത്തില്‍ ആകെയുള്ള 3973 പേരില്‍ 3907പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3889 പേര്‍ വോട്ട ചെയ്തു. ഇതില്‍ തന്നെ 1259പേര്‍ വൈദീകരും 2630 പേര്‍ ആത്മായക്കാരും ആയിരുന്നു. ഇരുകൂട്ടരുടെയും 50 ശതമാനം അധികം ഒരു വോട്ട് കിട്ടിയവരാണ് വിജയിച്ചത്. പരിശുദ്ധ അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് കോലഞ്ചേരി പള്ളിയില്‍ ധൂപപ്രാര്‍ത്ഥയ്ക്ക് ശേഷം കാതോലിക്കാബാവയേയും മറ്റ് തിരുമേനിമാരെയും സമ്മേളന വേദിയിലേയ്ക്ക് ആനയിച്ചു. പ്രാര്‍ത്ഥനയോടെ അസോസിയേഷന്‍ നടപടികള്‍ ആരംഭിച്ചു. ഫാ.ജോസ് തോമസ് ധ്യാനപ്രസംഗം നടത്തിയതിന് പിന്നാലെ കാതോലിക്കാ ബാവ അധ്യക്ഷ പ്രസംഗം നടത്തി. തെരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരിയായ സി.കെ. മാത്യൂ ഓണ്‍ലൈന്‍ വോട്ടിങിനെ കുറിച്ച് ബോധ്യപ്പെടുത്തി. പിന്നാലെ കാതോലിക്കാ ബാവ 2.15ഓടെ വോട്ടിങ് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂര്‍ നേരമാണ് വോട്ടിങിന് അനുവധിച്ചിരുന്നത്. 5.15ന് വോട്ടിങ് പൂര്‍ത്തിയാക്കി. കൗണ്ടിങിലേയ്ക്ക് കടന്നു. 6 മണിയോടെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണി മുതല്‍ അംങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടി രജിസ്ട്രേഷന്‍ സമാപിച്ചു. 11 സ്ഥാനാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടന നിലവില്‍ വന്നതിന് ശേഷം നടക്കുന്ന 25 -ാംമത് അസോസിയേഷനായിരുന്നു ഇന്നലെ നടന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....