കായംകുളം സ്വദേശിനിയായ പതിനാറ് കാരിയെ വിവാഹ വാഗ്ദാനംനല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒടുവില്‍ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയില്‍ തഴയശ്ശേരില്‍ വീട്ടില്‍ സന്തോഷ് മകന്‍ ആകാശ് (28) ആണ് പൊലീസ് പിടിയിലായത് . പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷമാണ് പൊലീസ് വലയിലാക്കിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ മാസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കാതെ പൊലീസിനെ വട്ടം കറക്കി ഒളിവില്‍ പോയ ശേഷം മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ അതീവ ബുദ്ധിപരമായ രീതിയില്‍ തമിഴ്നാട്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഒരു സ്‌ക്വാഡ് രൂപീകരിച്ച് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രണ്ടായിരത്തോളം ഫോണ്‍ കാള്‍ ഡീറ്റെയില്‍സും മറ്റും പരിശോധിച്ചതില്‍ വിദേശ നമ്പരിലെ വാട്ട്‌സ് ആപ്പ് ഉപയോഗിച്ച് വീട്ടില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തി. ഇത് അന്വേഷിച്ച് കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹൈദരാബാദില്‍ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റല്‍ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവില്‍ പോയിട്ടുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് 14 ദിവസത്തോളം ഹൈദരാബാദില്‍ ക്യാമ്പ് ചെയ്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതി മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലുണ്ടെന്ന് അറിവ് ലഭിക്കുകയും മഹാരാഷ്ട്ര പൊലീസിന്റെയും, തെലങ്കാന പൊലീസിന്റെയും സഹായത്തോടെ ആകാശിനെ ഷിര്‍ദ്ദിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ഒളിവില്‍ കഴിയുന്നതിനും മറ്റും സഹായിച്ചതുമായി ബന്ധപ്പെട്ട് ഹരിപ്പാട് വെട്ടുവേനി മണി ഭവനം വീട്ടില്‍ സിജു (32), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലില്‍ അഖീഷ് കുമാര്‍ (26), കാര്‍ത്തികപ്പള്ളി പുതുക്കണ്ടം ചൂടു കാട്ടില്‍ വീട്ടില്‍ അനൂപ് (28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എ എസ് ഐ സുധീര്‍, പൊലീസുകാരായ റെജി, ബിനുമോന്‍ ലിമു മാത്യു, ബിജുരാജ് എന്നിവരടങ്ങുന്ന സംഘം ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....