കൊച്ചി : ഭരണ തുടർച്ചയുടെ കരുത്തുമായി ചേരുന്ന സംസ്ഥാന സമ്മേളനം സി പി എമ്മിന്റെ ഐക്യം വിളംബരം ചെയ്യുന്നതാകും. ഒരു വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതെ കേന്ദ്രീകൃത നേതൃത്വത്തിനുകീഴിൽ പാർടി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. ചിലർ ചേർന്ന് ഒരു കാലത്ത് ഗ്രൂപ്പ് പോരിന്റെ അതിപ്രസരം കണ്ട പാർട്ടിയിൽ തുടർച്ചയായ ഇടപെടലുകളിലൂടെയാണ് ഇത് മാറ്റിയെടുത്തത്. പാർട്ടിയെ ചിട്ടയിലേക്ക് എത്തിച്ചു എന്നതാണ് ഈ സമ്മേളന്നതിന്റെ പ്രത്യേകത. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ ശേഷമാണ് സി പി എം സമ്മേളനം എത്തുന്നത്. ലീഗിലെ ഒരു വിഭാഗം ഇടത്തേക്ക് വരുന്നു എന്ന വാർത്തകളും സജീവമാണ്. ഇന്ത്യയിൽ കർഷക പ്രസ്ഥാനത്തിലൂടെ സി പി എം വീണ്ടും കരുത്ത് കാട്ടാൻ തയാറെടുക്കമ്പോഴാണ് ഈ സമ്മേളനം. നാളെ മുതൽ മാർച്ച് നാലുവരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരും പങ്കെടുക്കും. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, എം എ ബേബി, ജി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മറൈൻഡ്രൈവിലെ ബി രാഘവൻ നഗറിൽ നാളെ രാവിലെ 9.30ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും അനുശോചന, രക്തസാക്ഷി പ്രമേയാവതരണവും നടക്കും. 10.30ന് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. 12.15ന് പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് നവകേരളസൃഷ്ടിക്കുള്ള പാർടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. വൈകിട്ട് 5.30ന് ഗ്രൂപ്പുചർച്ച തുടങ്ങും. ബുധൻ രാവിലെമുതൽ പ്രവർത്തന റിപ്പോർട്ടിനെക്കുറിച്ച് ചർച്ച തുടരും. വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള നയരേഖ വ്യാഴാഴ്ച ചർച്ച ചെയ്യും. തുടർന്ന് ചർച്ചകൾക്കുള്ള മറുപടി. വെള്ളി രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെയും പാർടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. സമാപനദിവസം വൈകിട്ട് ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....