News Beyond Headlines

29 Monday
December

കൊച്ചിയില്‍ ഉയരുന്നത്‌ പുതു രാഷ്ട്രീയം

കൊച്ചിയില്‍ തുടക്കം കുറിച്ചിരിക്കുന്ന സിപി എമ്മിന്റെ സംസ്ഥാന സമ്മേളനം മുന്നോട്ടു വച്ചിരിക്കുന്ന രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രാദേശിക കക്ഷികളുടെ ശക്തമായ മുന്നണിയാണ്. 2004 ല്‍ ഇടതുപക്ഷം നിയന്ത്രിച്ച മുന്നണി രാഷ്ട്രീയത്തിന്റെ ശക്തി സൃഷ്ടിച്ച മാറ്റങ്ങള്‍ സൂചിപ്പിച്ച പ്രസംഗം പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ഉണ്ടായതും അതുമൂലമാണ്. അതുകൊണ്ട്, എല്ലാ അര്‍ഥത്തിലും സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഇന്ത്യയാകെ പ്രതീക്ഷയോടെ കാതോര്‍ക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 പിറന്നാളും പരമാധികാര റിപ്പബ്ലിക്കിന്റെ 72 വര്‍ഷവും പിന്നിടുന്ന ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടന അട്ടിമറിച്ച് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാന്‍ മോദി ഭരണം സര്‍വനീക്കവും നടത്തുകയാണ്. പാര്‍ലമെന്റില്‍ ബിജെപിയുടെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനതന്നെ തകര്‍ക്കുന്നു എന്ന ആക്ഷേപം ഉയരുന്നു കഴിഞ്ഞു. ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളുമെല്ലാം നിഷേധിക്കപ്പടന്നുണ്ട്. ജനങ്ങളെ മതപരമായി ചേരിതിരിക്കാന്‍ ഒരു വശത്ത് തീവ്ര വര്‍ഗീയനയം നടപ്പാക്കുമ്പോള്‍ മറുവശത്ത് നവഉദാര സാമ്പത്തികനയത്തിന്റെ ബഹുമുഖ ആക്രമണം അരങ്ങു തകര്‍ക്കുന്നു. ഈ രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിവിശാല സമരനിര കെട്ടിപ്പടുക്കുകയാണ് ക പ്രസ്ഥാനത്തിന്റെ മുഖ്യകടമ. ഈ പാതയില്‍ ഉറച്ചു മുന്നേറാന്‍ ജനങ്ങള്‍ക്കാകെ കരുത്തും നല്‍കുന്നതാകും സമ്മേളനം. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമാണ് പാര്‍ടി കോണ്‍ഗ്രസ്. സിപിഐ എമ്മിന്റെ 23---ാം കോണ്‍ഗ്രസ് ഏപ്രിലില്‍ കണ്ണൂരില്‍ ചേരുന്നു. അതിന് മുന്നോടിയായി ബ്രാഞ്ച് മുതല്‍ ജില്ലാ സമ്മേളനങ്ങള്‍വരെ ചിട്ടയോടെ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സമ്മേളനം ചേരുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന പാര്‍ടി കോണ്‍ഗ്രസ് ഇക്കുറി കോവിഡ് മഹാമാരിമൂലം നാല് വര്‍ഷത്തെ ഇടവേളയിലാണ് ചേരുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പരിശോധിച്ച്, പോരായ്മകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളോടെ ഭാവിപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. എല്ലാ രംഗത്തും ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ച്, ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായങ്ങള്‍ രചിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്നേറ്റത്തിന് സമ്മേളനം വഴിയൊരുക്കും. പാര്‍ടിയുടെ എല്ലാ നിലപാടുകളിലും വ്യക്തത വരുത്തും. കോവിഡ് മഹാമാരിയും അതിന്റെ പ്രത്യാഘാതങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നുവെന്നതാണ് ലോക സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യം. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് തുണയായപ്പോള്‍ മുതലാളിത്ത രാജ്യങ്ങളില്‍ അങ്ങനെയൊരു സംവിധാനംതന്നെ ഇല്ലായിരുന്നു. 2008 മുതല്‍ തുടരുന്ന സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ നവഉദാര നയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോവിഡ് സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കി. ജനങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടു. ഇന്ത്യയില്‍ മോദി ഭരണം ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. ബിജെപിയുടെ ഈ നയങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരും തൊഴിലാളികളുമടക്കം വിവിധ ജനവിഭാഗങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങളുടെ പാതയിലാണ്. മോദിയെ മുട്ടുമടക്കിച്ച കര്‍ഷകസമരം സ്വതന്ത്ര ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. ഇക്കാര്യങ്ങളൊക്കെ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടും. സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള സൃഷ്ടിക്കുള്ള നയരേഖ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. 1956ല്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടിയുടെ സംസ്ഥാന സമ്മേളനം പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശങ്ങള്‍ എന്ന പ്രമേയം അംഗീകരിച്ചിരുന്നു. കേരളം നടപ്പാക്കിയ ബദല്‍നയങ്ങളുടെ അടിസ്ഥാനം ഈ പ്രമേയമാണ്. വികസനത്തിന്റെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിച്ചു നില്‍ക്കണമെന്ന കാഴ്ചപ്പാട് അന്ന് പ്രമേയം മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 57ലെ തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ പ്രകടനപത്രിക. ആ പത്രികയ്ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നു ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ. വിവിധ മേഖലകളില്‍ കേരളം ഇന്ന് ആര്‍ജിച്ചിട്ടുള്ള എല്ലാ പുരോഗതിക്കും അടിത്തറയിട്ടത് ഇ എം എസ് നയിച്ച ആ മന്ത്രിസഭയാണ്. ഇപ്പോള്‍, നവകേരള സൃഷ്ടിക്കുള്ള നയരേഖ അവതരിപ്പിക്കുമ്പോള്‍ പുതിയൊരു ചരിത്ര മുഹൂര്‍ത്തം പിറക്കുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....