കല്‍പ്പറ്റ : വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവും യുവതിയും ഹോംസ്റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ പ്രകാശ്-രമണി ദമ്പതികളുടെ മകന്‍ നിഖില്‍ (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളേംകുന്നില്‍ ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ബബിത (22) എന്നിവരെ സുല്‍ത്താന്‍ബത്തേരി നഗരപ്രാന്തത്തിലുള്ള സ്വകാര്യ ഹോംസ്റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളായ യുവതിയും യുവാവും മണിച്ചിറയിലെ സ്വകാര്യ റെസിഡന്റ്സിയിലെത്തി മുറിയെടുത്തതെന്ന് പറയുന്നു. ഇന്നലെ ഏറെ നേരമായിട്ടും ഇരുവരെയും മുറിക്ക് പുറത്തേക്ക് കാണാത്തത് കാരണം ഹോംസ്റ്റേ അധികൃതരെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഫാനിന് സമീപമുള്ള ഹുക്കില്‍ ബന്ധിച്ച പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിയത്.മുന്‍പ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന പ്രകാശന്‍ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നാട്ടില്‍ തന്നെ സാധാരണ തൊഴിലുകളിലേര്‍പ്പെട്ടുവരികയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന ബബിതക്ക് നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പോലീസ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....