കൊച്ചി : അതിമാരകമായ സിന്തറ്റിക് ഡ്രഗുമായി വിദ്യാര്‍ത്ഥി പിടിയില്‍. 20 എല്‍എസ്ഡി സ്റ്റാമ്പുകളുമായി കളമശ്ശേരി കുസാറ്റിലെ അവസാന വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജഗത്‌റാം ജോയിയാണ് എക്‌സൈസിന്റെ പിടിയിലായത്.അതിമാരക ന്യൂജന്‍ മയക്കുമരുന്നായ പാരഡൈസ് 650 യാണ് തിരുവന്തപുരം വര്‍ക്കല സ്വദേശി ജഗത്‌റാമില്‍ നിന്ന് പിടിച്ചെടുത്തത്. കുസാറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് ഉപഭോഗം നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ മിന്നല്‍ പരിശോധന. പിടിച്ചെടുത്ത സ്റ്റാമ്പുകളില്‍ ഓരോന്നിലും 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് കണ്ടന്റ് ആണ് അടങ്ങിയിരിക്കുന്നത്. ഓരോന്നിനും ഏകദേശം 4000 രൂപ വരെ വിലവരും. പ്രതി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ വില്‍പ്പനയും നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയില്‍ നിന്നാണ് 75 സ്റ്റാമ്പുകള്‍ കൊറിയര്‍ വഴി എത്തിച്ചത്. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ടെലഗ്രാം വഴിയായിരുന്നു ഇവരുടെ വിവരകൈമാറ്റം എല്‍എസ്ഡി സ്റ്റാമ്പുകളുടെ പിന്നിലെ ഡോട്ടുകളാണവയുടെ വീര്യം സൂചിപ്പിക്കുന്നത്. പിടിച്ചെടുത്ത ത്രീ ഡോട്ടഡ് സ്റ്റാമ്പുകള്‍ നേരിട്ട് നാവില്‍ വെച്ചാല്‍ 48 മണിക്കൂര്‍ വരെ ലഹരിയുണ്ടാകാം. അളവല്‍പം കൂടിയാല്‍ മരണം വരെ സംഭവിക്കാം. ഇങ്ങനത്തെ 0.1 ഗ്രാം സ്റ്റാമ്പ് കൈവശം വച്ചാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നിടത്ത് 0.368 ഗ്രാം സ്റ്റാമ്പാണ് ജഗത്‌റാമില്‍ നിന്ന് പിടിച്ചെടുത്തത്.ഇത് വാങ്ങി ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി കൗണ്‍സിലിങ് നല്‍കാനും വേണമെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനുമാണ് എക്‌സൈസിന്റെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....