കോഴിക്കോട്: നാദാപുരത്തിനടുത്ത് പേരോട് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ ഉമ്മ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. അഞ്ചു മാസം മുമ്പ് പിഞ്ചു മക്കളെ കിണറ്റില്‍ എറിഞ്ഞു കൊന്നതായി കുറ്റസമ്മതം നടത്തിയ യുവതി ജീവനൊടുക്കിയതാണെന്ന് കരുതുന്നു. വാണിമേല്‍ പാലത്തിന് സമീപം നരിപ്പറ്റ പാണ്ടി തറേമ്മല്‍ സൂപ്പി യുടെയും സീനത്തിന്റെയും മകള്‍ സുബീന മുംതാസാണ് (40) മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സ്വന്തം വീട്ടിനകത്ത് സുബീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് അര്‍ധരാത്രിയാണ് ആവോലം സി.സി.യു.പി സ്‌കൂളിന് സമീപം ഭര്‍തൃ വീട്ടില്‍ വെച്ച് ഇവര്‍ തന്റെ രണ്ടു മക്കളെ കിണറ്റില്‍ എറിഞ്ഞു കൊന്നത്. കുട്ടികളെ എറിഞ്ഞ ശേഷം സുബീനയും കിണറ്റില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷപെടുത്തുക യായിരുന്നു. സുബീനയും സ്വന്തം മാതാവും തമ്മിലുള്ള പിണക്കമാണ് അവരെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഈ സംഭവത്തിനു ശേഷം സ്വന്തം വീട്ടിലായിരുന്നു സബീന താമസം. സുബീനയുടെ പിതാവ് വാണിമേല്‍ സ്വദേശി സൂപ്പി ഖത്തറില്‍ പ്രവാസിയാണ്. ഏക സഹോദരന്‍ ശബ്‌നാസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. പേരോട് മഞ്ചാം പുറത്ത് റഫീഖാണ് സുബീനയുടെ ഭര്‍ത്താവ്. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....