കാസര്‍കോട്: കാസര്‍കോട്ട് ഒരേസ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവങ്ങളെങ്കിലും ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സലിംഗ് ക്ലാസിന് ഇടെയാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍. ഇതോടെ ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുപേര്‍ക്കായാണ് പൊലീസ് അന്വേഷണം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം നേരിട്ടതായി വെളിപ്പെടുത്തല്‍. സംഭവം പുറത്ത് വന്നത് സ്‌കൂളില്‍ നടന്ന പോക്സോ ബോധവല്‍ക്കരണ ക്ലാസിനിടെയാണ്. ആര്‍ക്കെങ്കിലും നേരെ പീഡന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ക്ലാസ് നല്‍കിയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതോടെയാണ് ഏഴ് വിദ്യാര്‍ഥിനികള്‍ പീഡനമേറ്റെന്ന വിവരം തുറന്ന് പറഞ്ഞത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെയാണ് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. നാലു വര്‍ഷം മുമ്പ് ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. തൊടാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി. ലൈംഗീക പീഡനം നടന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വി പി വിപിന്‍, എ എസ് ഐ രാജീവന്‍ എന്നിവര്‍ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാര്‍ഥിനികളെ ഏഴ് വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബേക്കല്‍ പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....