കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ച്ചയായ മൂന്നാം തവണയും സിപിഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും സമീപകാലത്തൊന്നും ഉണ്ടാകാത്ത മാറ്റം വരുത്തിയപ്പോള്‍ അപ്രതീക്ഷിത മുഖങ്ങള്‍ കമ്മിറ്റിയിലെത്തി. യുവപ്രാതിനിധ്യം വര്‍ധിച്ചു. 75 വയസായ എല്ലാവരെയും കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിക്കു മാത്രമാണ് ഇളവ് അനുവദിച്ചത്. സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വികസന നയരേഖയ്ക്ക് അംഗീകാരം നല്‍കി. ഒരു അംഗത്തെ കൂടുതലായി ഉള്‍പ്പെടുത്തി 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റാണ് രൂപീകരിച്ചത്. സെക്രട്ടറിയറ്റിലെ എട്ടു പേര്‍ പുതുമുഖങ്ങളാണ്. 89 അംഗ സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കിയപ്പോള്‍ 16 പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. എളമരം കരീം, ബേബി ജോണ്‍, എം.വി.ഗോവിന്ദന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ബേബി ജോണ്‍ ഒഴികെയുള്ളവര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. മുതിര്‍ന്ന നേതാവ് ജി.സുധാകരനെയും ജെയിംസ് മാത്യുവിനെയും സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ഇരുവരുടെയും ആവശ്യപ്രകാരമാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് പി.ശശി ഏറെക്കാലത്തിനുശേഷം സംസ്ഥാന കമ്മിറ്റിയില്‍ തിരികെയെത്തി. ജോണ്‍ബ്രിട്ടാസിനെയും സിപിഎം സംസ്ഥാന സമിതി ഓഫിസ്(എകെജി സെന്റര്‍) സെക്രട്ടറി സെക്രട്ടറി ബിജു കണ്ടക്കൈയെയും സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കി. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ ബിജു ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവജനക്ഷേമ ബോര്‍ഡ് അംഗവും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ്. സമ്മേളനത്തില്‍ പങ്കെടുക്കാത്ത അനില്‍കുമാറും വി.ജോയിയും സംസ്ഥാന സമിതി അംഗങ്ങളായി. സലീഖ, ലതിക, ചിന്ത ജറോം എന്നിവര്‍ പുതുതായി സംസ്ഥാന കമ്മിറ്റിയിലെത്തിയ വനിതകളായി. 175 പേരെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി തിരഞ്ഞെടുത്തു. എം.സ്വരാജ്, പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ എത്തിയതോടെ സംസ്ഥാന സെക്രട്ടേറിയറ്റിലും യുവ പ്രാതിനിധ്യം വര്‍ധിച്ചു. മുഖ്യമന്ത്രിക്കു പുറമേ അഞ്ചു മന്ത്രിമാരാണ് സെക്രട്ടേറിയറ്റിലുള്ളത്. കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കപ്പെട്ട വി.എസ്. അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കി. സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി എത്തിയവര്‍: എം.എം.വര്‍ഗീസ്, എ.വി.റസല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വല്‍സന്‍, രാജു എബ്രഹാം, എ.എ.റഹിം, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, കെ.കെ.ലതിക, കെ.എന്‍.ഗണഷ്, വി.പി.സാനു, ചിന്താ ജറോം, കെ.എസ്.സലീഖ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതുതായി എത്തിയവര്‍: കെ.കെ.ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, പുത്തലത്ത് ദിനേശന്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളായി എന്‍.ചന്ദ്രന്‍, കെ.വി.അബ്ദുള്‍ഖാദര്‍, സി.അജയകുമാര്‍, എസ്.ജയമോഹന്‍, പുഷ്പദാസ് എന്നിവരെയും തിരഞ്ഞെടുത്തു. വൈക്കം വിശ്വന്‍, കെ.പി. സഹദേവന്‍ , പി.പി.വാസുദേവന്‍ , ആര്‍. ഉണ്ണികൃഷ്ണപിള്ള), ജി.സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്‍, കെ.വി.രാമകൃഷ്ണന്‍, എം.ചന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം മണി, കെ.ജെ.തോമസ്, പി.കരുണാകരന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. മേയ്, ജൂണ്‍ മാസത്തില്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളിലും വികസന രേഖ വിശദീകരിക്കുമെന്നും പാര്‍ട്ടിയിലെ വനിതാ അംഗസംഖ്യ ഒരു വര്‍ഷത്തിനുള്ളില്‍ 21 ശതമാനമായി ഉയര്‍ത്തുമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, ടി.എം.തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, കെ.കെ.ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശന്‍. സിപിഎം സംസ്ഥാന സമിതി അംഗങ്ങള്‍ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ ടി.എം.തോമസ് ഐസക് ഇ പി ജയരാജന്‍ പി.കെ. ശ്രീമതി എം.സി. ജോസഫൈന്‍ എ. വിജയരാഘവന്‍ കെ. കെ. ശൈലജ എളമരം കരീം എ.കെ. ബാലന്‍ എം. വി. ഗോവിന്ദന്‍ ബേബി ജോണ്‍ ടി.പി. രാമകൃഷ്ണന്‍ കെ.എന്‍. ബാലഗോപാല്‍ പി. രാജീവ് കെ.രാധാകൃഷ്ണന്‍ കെ.പി.സതീഷ് ചന്ദ്രന്‍ എ.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സി.എച്ച്.കുഞ്ഞമ്പു എം.വി. ജയരാജന്‍ പി.ജയരാജന്‍ കെ. കെ. രാഗേഷ് ടി.വി.രാജേഷ് എ.എന്‍. ഷംസീര്‍ പി. ഗഗാറിന്‍ സി.കെ. ശശീന്ദ്രന്‍ പി.മോഹനന്‍ മാസ്റ്റര്‍ പി.സതീദേവി എ.പ്രദീപ് കുമാര്‍ പി.എ. മുഹമ്മദ് റിയാസ് ഇ.എന്‍. മോഹന്‍ദാസ് പി.കെ. സൈനബ പി.ശ്രീരാമകൃഷ്ണന്‍ പി.നന്ദകുമാര്‍ സി.കെ. രാജേന്ദ്രന്‍ എം.എന്‍.കൃഷ്ണദാസ് എം.ബി.രാജേഷ് എ.സി. മൊയ്തീന്‍ എന്‍.ആര്‍. ബാലന്‍ പി.കെ. ബിജു എം.കെ. കണ്ണന്‍ സി.എന്‍. മോഹനന്‍ കെ.ചന്ദ്രന്‍പിള്ള സി.എം. ദിനേശ്മണി എസ്. ശര്‍മ്മ എം.സ്വരാജ് ഗോപി കോട്ടമുറിയ്ക്കല്‍ കെ.കെ. ജയചന്ദ്രന്‍ കെ.പി. മേരി വി.എന്‍.വാസവന്‍ ആര്‍.നാസര്‍ സജി ചെറിയാന്‍ സി.ബി. ചന്ദ്രാബാബു സി.എസ്. സുജാത കെ.പി.ഉദയഭാനു എസ്. സുദേവന്‍ പി. രാജേന്ദ്രന്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ കെ. രാജഗോപാല്‍ കെ. വരദരാജന്‍ എസ്. രാജേന്ദ്രന്‍ സൂസന്‍കോടി കെ. സോമപ്രസാദ് എം. എച്ച്. ഷാരിയാര്‍ ആനാവൂര്‍ നാഗപ്പന്‍ എം.വിജയകുമാര്‍ കടകംപള്ളി സുരേന്ദ്രന്‍ ടി.എന്‍. സീമ വി.ശിവന്‍കുട്ടി ഡോ. വി.ശിവദാസന്‍ കെ. സജീവന്‍ പുത്തലത്ത് ദിനേശന്‍ എം.എം. വര്‍ഗ്ഗീസ് എ.വി. റസ്സല്‍ ഇ.എന്‍.സുരേഷ് ബാബു സി.വി.വര്‍ഗ്ഗീസ് പനോളി വത്സന്‍ രാജു എബ്രഹാം എ.എ. റഹീം വി.പി. സാനു ഡോ. കെ.എന്‍. ഗണേഷ് കെ.എസ്. സലീഖ കെ.കെ. ലതിക പി.ശശി കെ. അനില്‍കുമാര്‍ വി. ജോയ് ഒ.ആര്‍. കേളു ഡോ. ചിന്ത ജെറോം ക്ഷണിതാക്കള്‍ ജോണ്‍ ബ്രിട്ടാസ് ബിജു കണ്ടക്കൈ പ്രത്യേക ക്ഷണിതാക്കള്‍ വി.എസ്.അച്യുതാനന്ദന്‍ വൈക്കം വിശ്വന്‍ പി.കരുണാകരന്‍ ആനത്തലവട്ടം ആനന്ദന്‍ കെ.ജെ. തോമസ് എം.എം. മണി സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയവര്‍ 1. വൈക്കം വിശ്വന്‍ (കോട്ടയം) 2. കെ.പി.സഹദേവന്‍ (കണ്ണൂര്‍) 3. പി.പി.വാസുദേവന്‍ (മലപ്പുറം) 4. ആര്‍.ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട) 5. ജി.സുധാകരന്‍ 6. കോലിയക്കോട് കൃഷ്ണന്‍ നായര്‍ 7. സി.പി.നാരായണന്‍ 8. കെ.വി.രാമകൃഷ്ണന്‍ (പാലക്കാട്) 9. എം.ചന്ദ്രന്‍ (പാലക്കാട്) 10. ആനത്തലവട്ടം ആനന്ദന്‍ 11. എം.എം.മണി 12. കെ.ജെ.തോമസ് 13. പി.കരുണാകരന്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....