തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. ബാക്കിയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും. ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്. നേരത്തെ ഒന്‍പത് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുന്‍പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി. വിഷു, റംസാന്‍, ഈസ്റ്റര്‍ എന്നിവ കൂടി കണക്കിലെടുത്താണ് പരീക്ഷകള്‍ പെട്ടന്ന് തീര്‍ക്കാന്‍ ആലോചിക്കുന്നത്. ഫെബ്രുവരി 27 നാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....