News Beyond Headlines

31 Wednesday
December

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതി പറഞ്ഞിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ല

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതിയുമായി കോഴിക്കോട് സ്വദേശിനിയായ അധ്യാപിക. ബസിലുണ്ടായിരുന്നയാള്‍ മോശമായി പെരുമാറിയിട്ട് പ്രതികരിച്ചപ്പോള്‍ കണ്ടക്ടര്‍ പോലും ഒപ്പം നിന്നില്ല. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കണ്ടക്ടറുടെ പെരുമാറ്റം വേദനിപ്പിച്ചെന്നും അധ്യാപിക ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ച് അധ്യാപികയെ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനെതിരേ ഉറക്കെ ഇവര്‍ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, ഇവര്‍ക്ക് മറ്റ് യാത്രക്കാരില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ പിന്തുണ ലഭിച്ചില്ല. അത്ര ഗൗരവമായ വിഷയമല്ലെന്ന രീതിയില്‍ കണ്ടക്ടര്‍ പെരുമാറിയെന്നും അധ്യാപിക ആരോപിച്ചു. കണ്ടെക്ടര്‍ക്കെതിരെയും ഉപദ്രവിച്ച വ്യക്തിക്കെതിരെയും പരാതി നല്‍കുമെന്നും അധ്യാപിക വ്യക്തമാക്കി. തനിക്ക് ഉപദ്രവമുണ്ടായി എന്നതിനേക്കാള്‍ ഗൗരവപ്പെട്ട സംഭവം കെ.എസ്.ആര്‍.ടി.സി ബസില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായി എന്നതാണെന്നും അധ്യാപിക പറയുന്നു. കൂടെയുള്ള യാത്രികര്‍ക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് സംഭവം നടന്ന ഉടന്‍ പരാതി നല്‍കാതിരുന്നതെന്നും നാട്ടിലെത്തിയാല്‍ ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധ്യാപിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍ അധ്യാപികയ്ക്ക് ലൈംഗികാതിക്രമം നേരിട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരാതി പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ എത്രയായിട്ടും പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം പ്രവണതകളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഒരുപാട് ഇടങ്ങളില്‍ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം.. ചുറ്റുമുള്ള മനുഷ്യര്‍ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു.. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്.. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.. അതും നടന്നത് ഞാന്‍ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ KSRTC ബസ്സിനുള്ളില്‍.. കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവില്‍ പരാതി പറഞ്ഞപ്പോള്‍ കയര്‍ത്ത് ബഹളം ഉണ്ടാക്കി, ട്രോമയില്‍ ഇരുന്ന എന്നെ മാനസികമായി തകര്‍ത്തതും ഒരു KSRTC ഉദ്യോഗസ്ഥന്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍ എനിക് പേടിയാവുന്നു.. പോലീസ് ഇടപെട്ടിട്ടു പോലും താന്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ, അയാള്‍ ഇവിടെ സീറ്റില്‍ സമാധാനമായി മയങ്ങുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ല.. എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പോലീസ് സ്റ്റേഷനില്‍ പോയാല്‍ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്... ദയവായി പറയട്ടെ.... നിങ്ങളുടെ മുന്നില്‍ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോള്‍ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയര്‍ക്കരുത്... താങ്ങാന്‍ ആവില്ല അത്... ഞാന്‍ ഇപ്പോള്‍ OK ആണ്, ഉപദ്രവിക്കപ്പെട്ടതില്‍ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും, സംഭവം കഴിഞ്ഞു 3 മണിക്കൂര്‍ ആയിട്ടും ആ KSRTC ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാന്‍ തോന്നുന്നില്ലല്ലോ.. എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു.. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാന്‍ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല.. ഇനി പഴയ പോലെ, KSRTC മാസ്സാണ്, ഡ്രൈവര്‍ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തില്‍ രാത്രി ഇങ്ങനെ ബസ്സില്‍ കയറി വരാന്‍ പറ്റുമോന്നറീല്ല! This is a serious legal issue and i will address it that way only. Right now all i care is, i dont wanna lose hope in KSRTC and i dont wanna lose hope in humanity and human beings

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....