പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന്‍ ലിജു കൃഷ്ണ ആറു മാസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി. 2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ കാക്കനാട്ടെ വീട്ടില്‍ വച്ചും കണ്ണൂര്‍, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാല്‍സംഗം ചെയ്തുവെന്നാണു കാക്കനാട്ടു വാടകയ്ക്കു താമസിക്കുന്ന യുവതി നല്‍കിയ പരാതിയിലുള്ളത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. 'പടവെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു സംവിധായകന്‍ കണ്ണൂര്‍ മട്ടന്നൂര്‍ കാഞ്ചിലേരി വലിയവീട്ടില്‍ ലിജു കൃഷ്ണയെ (30) കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനില്‍ നിന്നാണു ലിജുവിനെ പിടികൂടിയത്. ലിജുവിനെ ഞായറാഴ്ച വൈകിട്ടോടെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംവിധായകന്‍ അറസ്റ്റിലായതോടെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....