News Beyond Headlines

23 Thursday
April

താലികെട്ടിയ ചിത്രം സ്റ്റാറ്റസാക്കി; ഗായത്രിയെ തേടി അമ്മ, ഒടുവില്‍ എത്തിയത് മരണവാര്‍ത്ത

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രി ദേവിയെയാണ്(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണ്‍ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തല്‍. മൂന്നു ദിവസം മുന്‍പാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടില്‍ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയില്‍ വച്ച് പ്രവീണ്‍ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീണ്‍ തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനിലുളള ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ആരും കാണാതെ പ്രവീണ്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ ഹോട്ടല്‍ റിസപ്ഷനിലെ ഫോണ്‍ നമ്പരില്‍ വിളിച്ച ഒരാള്‍ ഹോട്ടല്‍ മുറിയില്‍ ഗായത്രി മരിച്ചുകിടക്കുന്നതായി അറിയിച്ചു. പ്രവീണിന്റെ സുഹൃത്താണെന്നാണ് ഹോട്ടലില്‍ വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. യുവതി മുറിയിലുണ്ടോ എന്നു പരിശോധിക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ മുറി പുറത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതുപ്രകാരം പൊലീസ് എത്തിയാണ് മുറി പരിശോധിച്ചത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോ എന്നായി ഇതോടെ സംശയം. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ തേടിയും പലവഴി അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് പരവൂര്‍ സ്റ്റേഷനിലെത്തി പ്രവീണ്‍ കീഴടങ്ങിയത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. തിരുവനന്തപുരം നഗരത്തിലെ ഒരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗായത്രിയും പ്രവീണും പ്രണയത്തിലായത്. ഗായത്രിയും പ്രവീണും തമ്മിലുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ഇക്കാര്യം സൂചിപ്പിച്ച് പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗായത്രിയുടെ വീട്ടിലും പ്രവീണ്‍ ജോലി ചെയ്തുവന്ന ജ്വല്ലറിയിലും പ്രവീണിന്റെ ഭാര്യ എത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെ പ്രവീണിനെ ജ്വല്ലറിയുടെ തമിഴ്‌നാട് ബ്രാഞ്ചിലേക്കു മാറ്റി. ഈ സംഭവത്തോടെ ഭാര്യയുമായി പിണങ്ങിയ പ്രവീണ്‍ കുറച്ചുനാളായി കൊല്ലത്തെ വീട്ടില്‍ പോയിരുന്നില്ല. ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മില്‍ ട്രെയിനറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും ആരുമറിയാതെ അടുപ്പം തുടരുകയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....