വര്‍ക്കലയില്‍ തീപിടിത്തത്തില്‍ മരിച്ച കുടുംബത്തിലെ അഞ്ചു പേര്‍ക്ക് നാടിന്റെ യാത്രാമൊഴി. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍നിന്ന് 5 ആംബുലന്‍സുകളില്‍ വിലാപയാത്രയായി വര്‍ക്കലയിലെത്തിച്ച മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു. വര്‍ക്കലയിലെത്തിച്ച മൃതദേഹങ്ങള്‍ പ്രതാപന്റെ കടയുടെ മുന്നില്‍ അല്‍പനേരം പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വീടിന് അരകിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ നാട്ടുകാരും പരിചയക്കാരും കാല്‍നടയായി ആംബുലന്‍സിനെ അനുഗമിച്ചു. അഭിരാമിയെയും മകന്‍ റയാനെയും ഒരു പെട്ടിയിലാണ് സംസ്‌കരിച്ചത്. അഭിരാമിയുടെ ദേഹത്ത് ചേര്‍ന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയത്. അഭിരാമിയുടെ അച്ഛന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. പ്രതാപന്റെയും ഭാര്യ ഷെര്‍ലിയുടെയും ഇളയ മകന്‍ അഹിലിന്റെയും മൃതദേഹങ്ങള്‍ അടുത്തടുത്തായി ദഹിപ്പിച്ചു. മൂത്ത മകന്‍ രാഹുല്‍ മാതാപിതാക്കള്‍ക്ക് അന്ത്യകര്‍മം നടത്തി. രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യകര്‍മം ചെയ്തത്. മന്ത്രിമാരായ ജി.ആര്‍.അനില്‍. വി.ശിവന്‍കുട്ടി, അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വി.ജോയ്, അംബിക തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തി. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാം നിലയിലെ ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പ്രതാപന്റെയും ഷേര്‍ലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകന്‍ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്. മൂന്നു മക്കളില്‍ രണ്ടാമനും അപകടത്തില്‍ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു. മുകളിലത്തെ നിലയില്‍ കാര്യമായി തീപിടിച്ചിട്ടില്ല. ചില ഭാഗങ്ങളിലെ കര്‍ട്ടനുകള്‍ കത്തിയിട്ടുണ്ട്. താഴത്തെ നിലയില്‍നിന്ന് പുക മുകളിലേക്ക് ഉയര്‍ന്ന് ശ്വാസംമുട്ടിയാണ് രണ്ടാം നിലയിലുണ്ടായിരുന്നവര്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ ഒന്നരയോടെ അയല്‍വാസി കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാര്‍പോര്‍ച്ചിനു തീപിടിച്ചതു കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ വീട്ടിനു ചുറ്റും എത്തുന്നതിനിടെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്കു കയറിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....