News Beyond Headlines

29 Wednesday
April

അഞ്ജലി ബുധനാഴ്ച ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

ഫോര്‍ട്ട്‌കൊച്ചി നമ്പര്‍18 ഹോട്ടലിലെ പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാംപ്രതി അഞ്ജലി റീമാദേവിനെ ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അഞ്ജലിയ്ക്ക് നോട്ടിസ് നല്‍കി. അഞ്ജലി റീമാദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു. രണ്ടാം പ്രതി സൈജു തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. സൈജു കളമശേരി മെട്രോ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട പ്രതി സൈജു തങ്കച്ചനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നമ്പര്‍18 ഹോട്ടലുടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനു പിന്നാലെയാണ് ഞായറാഴ്ച രാവിലെ മട്ടാഞ്ചേരി എസിപി ഓഫിസിലെത്തി റോയി കീഴടങ്ങിയത്. ഒന്നാം പ്രതി കീഴടങ്ങിയ സാഹചര്യത്തില്‍ രണ്ടാം പ്രതി സൈജുവിന്റെ ബന്ധുക്കളുടെ ഉള്‍പ്പടെയുള്ള വീടുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സൈജുവിനു നിര്‍ദേശമുണ്ട്. അതുകൊണ്ടു തന്നെ ഈ കേസിലെ ജാമ്യ ഉപാധി ലംഘിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും എന്നതിനാല്‍ സൈജു പൊലീസിനു കീഴടങ്ങി പ്രതികളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് ഇവരെ അറസ്റ്റു ചെയ്യാത്തത് വിമര്‍ശനത്തിനു വഴിവച്ചിരുന്നു. പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനു പോലും പൊലീസ് സമയം അനുവദിച്ചു എന്നാണ് വിമര്‍ശനം. ഇതോടെയാണ് പ്രതി റോയ് വയലാറ്റിന്റെ ബന്ധുവീടുകളില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. സൈജുവിന്റെ കാര്യത്തിലും ഇതേ തന്ത്രമാണ് പൊലീസ് പയറ്റിയത്. കോഴിക്കോട് മാര്‍ക്കറ്റിങ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ജലി റീമാദേവ് പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിഡിയോ തെളിവുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കു ജാമ്യം ലഭിച്ചിരുന്നെങ്കിലും പൊലീസില്‍ കീഴടങ്ങാന്‍ ഇവര്‍ തയാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടിസ് നല്‍കിയിരിക്കുന്നത്. വനിതാ ദിനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വനിത ആയതുകൊണ്ടും ഇവരുടെ പ്രായം പരിഗണിച്ചും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നിന്നു ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....