News Beyond Headlines

24 Wednesday
June

‘നീ അയഞ്ഞാല്‍ റോയ് രക്ഷപ്പെടും, ഇല്ലെങ്കില്‍ 20 വര്‍ഷം ജയില്‍; 50 ലക്ഷം രൂപയാണ് ഓഫര്‍’

പോക്‌സോ കേസില്‍ മൊഴി മാറ്റിപ്പറയാന്‍ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി. അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നല്‍കിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ് എത്തിയ അഭിഭാഷകന്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് തനിക്കു നല്‍കാനുള്ള പണം റോയ് തിരികെ നല്‍കുമെന്നാണ് അറിയിച്ചത്. ലഭിക്കാനുള്ള 15 ലക്ഷം രൂപ എന്നു പറഞ്ഞത് 50 ലക്ഷം എന്നു കേട്ടപ്പോള്‍, ഇത്ര വലിയ തുക റോയ് തരുമെന്ന് അറിയിക്കുകയായിരുന്നത്രെ. പരാതി നല്‍കിയ ശേഷം കോഴിക്കോട് എത്തിയപ്പോഴായിരുന്നു, കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്തതെന്ന് ഇവര്‍ പറയുന്നു. 'നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാന്‍ റോയ് തയാറാണ്. ഇപ്പോള്‍ നിനക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, അറസ്റ്റിലായാല്‍ ഒരു 35 ദിവസം അകത്തു കിടക്കും. അതു കഴിഞ്ഞു പുറത്തിറങ്ങും. അതു കഴിയുമ്പോള്‍ വിചാരണ സമയത്ത് നിങ്ങള്‍ക്കു താല്‍പര്യമില്ലാത്തതു പോലെ ഒന്ന് അയഞ്ഞാല്‍ മതി. കൂറു മാറുക എന്നു പറയുന്ന കുറെ സംഭവങ്ങളുണ്ട്, അതാക്കിയാല്‍ റോയ് രക്ഷപ്പെടും. അല്ലെങ്കില്‍ റോയിക്ക് 20 വര്‍ഷം കിട്ടും. അഞ്ജലിയെ വേണമെങ്കില്‍ നമുക്കു കുരുക്കാം, അഞ്ജലിക്കെതിരെ കുറെ സംഭവങ്ങള്‍ എന്റെ കയ്യിലുണ്ട്. അവര്‍ക്കെതിരെ സമീപിച്ചവരുടെ ലിസ്റ്റുണ്ട്. അവരെ കുടുക്കിത്തരാം, അഞ്ജലിയല്ലേ നിങ്ങളുടെ ടാര്‍ജറ്റ് എന്ന് ചോദിച്ചു. എന്റെ ഓഫിസിലെത്തിയാണ് സംസാരിച്ചത്. അഞ്ജലി എനിക്കു 15 തരാനുണ്ട് എന്നു പറഞ്ഞത് അവര്‍ കേട്ടത് 50 എന്നാണ് തോന്നിയത്. റോയ് എന്തിനാണ് തരുന്നതെന്ന് അപ്പോള്‍തന്നെ ചോദിക്കുകയും ചെയ്തു. അവരൊക്കെ ഒറ്റക്കെട്ടാണെന്നായിരുന്നു അയാളുടെ മറുപടി. ഇക്കാര്യം പൊലീസിനോടു പറഞ്ഞിട്ടുണ്ട്'- പരാതിക്കാരി വെളിപ്പെടുത്തി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....