News Beyond Headlines

29 Wednesday
April

പോക്‌സോ കേസ്: റോയ് വയലാറ്റിനെയും സൈജു തങ്കച്ചനെയും റിമാന്‍ഡ് ചെയ്തു

പോക്‌സോ കേസില്‍ അറസ്റ്റിലായ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് റോയ് വയലാറ്റിന് ആരോഗ്യ പരിശോധന നടത്തിയപ്പോള്‍, രക്തസമ്മര്‍ദം ഉയര്‍ന്നിരുന്നതിനാല്‍ നിരീക്ഷണത്തിലാക്കി. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന സെഷന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റോയ് വയലാറ്റിനെ റിമാന്‍ഡ് ചെയ്തത്. രാവിലെ 10ന് കളമശേരി മെട്രോ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സൈജുവിനെ അപ്പോള്‍തന്നെ ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച കീഴടങ്ങിയ റോയ് വയലാറ്റിനൊപ്പവും ചോദ്യം ചെയ്തു. തുടര്‍ന്ന് സൈജുവിനെ അന്വേഷണസംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് തെളിവെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോയ് വയലാറ്റിനെയും സൈജു തങ്കച്ചനെയും ഉച്ചയ്ക്കു 2നാണ് കൊച്ചി കമ്മിഷണര്‍ ഓഫിസില്‍നിന്ന് കോടതിയിലേക്കു കൊണ്ടുപോയത്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. മാര്‍ച്ച് 16 വരെയാണ് സൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പരാതിക്കാരിയെയും മറ്റു പെണ്‍കുട്ടികളെയും കൊച്ചിയിലെത്തിച്ച വാഹനം കണ്ടെത്തണമെന്നും പ്രതികള്‍ക്കെതിരെ മറ്റു കേസുകളുണ്ടോ എന്നു പരിശോധിക്കണമെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നോട്ടിസ് നല്‍കി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....