തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസം. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കും. ഇതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, ബിജെപിയാകട്ടെ വിട്ടുനില്‍ക്കാനാണ് തീരുമാനച്ചത്. ബിജെപിയുടെ ആറംഗങ്ങള്‍ വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയത്തിലൂടെ കോര്‍പ്പറേഷന്‍ ഭരണം തല്‍ക്കാസം എല്‍ഡിഎഫിന്റെ കയ്യില്‍ തുടരും. കോണ്‍ഗ്രസ് വിമതനായി ജയിച്ചു കയറിയ എം കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇടത് - വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ഈ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും തൃശ്ശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്‌കുമാര്‍ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായി ബിജെപി തീരുമാനം. സിപിഎമ്മിനെ മാറ്റി കോണ്‍ഗ്രസ്സിനെ കൊണ്ട് വരലും കോണ്‍ഗ്രസ്സിനെ മാറ്റി സിപിഎമ്മിനെ കൊണ്ട് വരലും ബിജെപിയുടെ നയപരിപാടിയല്ല. രണ്ട് പാര്‍ട്ടികളുടേയും തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാന്‍ ബിജെപി ആര്‍ക്കും പിന്തുണ നല്‍കില്ല. ഇതാണ് ബിജെപിയുടെ നിലവിലെ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....