കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലിലെ ഫ്‌ലൈ ഹൈ ബാറില്‍ വിദേശ വനിതകള്‍ മദ്യം വിളമ്പുകയും ഡാന്‍സ് ബാര്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലൈസന്‍സ് ചട്ടങ്ങളില്‍ ലംഘനം നടന്നു എന്നതാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. സ്റ്റോക്ക് ബുക്ക് സൂക്ഷിക്കാതെ ഇരുന്നതും ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ആണ് ഫ്‌ലൈ ഹൈ ബാറില്‍ ഡാന്‍സ് ബാര്‍ സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ വന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇവിടെ പരിശോധന നടത്തുകയും മാനേജര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹാര്‍ബര്‍ വ്യൂ ഹോട്ടലിന് എക്‌സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാറുകളില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമ ലംഘനം തന്നെയെന്ന് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 എ, ബാര്‍ ലൈസന്‍സ് 9 എ എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.ടിനിമോന്‍ പറഞ്ഞു. കൊച്ചിന്‍ ഷിപ്യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സിനിമാമേഖലയിലെ നിരവധിപ്പേരെ സ്‌പെഷ്യല്‍ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഒപ്പം ചടുലന്‍ നൃത്തത്തിന്റെ അകമ്പടിയും ഉണ്ടായി. ബിവറേജസില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ സ്ത്രീകള്‍ മദ്യം വിളമ്പരുതെന്ന വാദം നില നില്‍ക്കില്ലെന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് ബിവറേജസുകളില്‍ സ്ത്രീകളെ മദ്യം വിളിമ്പുന്നതിന് നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ മദ്യനിയമത്തില്‍ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. നിലവില്‍ ഉള്ള നിയമം അനുസരിച്ച് സ്ത്രീകള്‍ മദ്യം വിളമ്പിയാല്‍ കേസെടുക്കും. ലിംഗ സമത്വം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് നിയമഭേദഗതി അനിവാര്യമാണെന്നും എക്സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....