ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത കാഴ്ച്ച പരിമിതിയുള്ള പെണ്‍കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. പീഡന വിവരം പൊലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതരുടെയും പണം വാങ്ങി പ്രതിക്ക് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ സുഹൃത്തിന്റെയും മൊഴിയെടുക്കാനാണ് കാഞ്ഞാര്‍ പൊലീസിന്റെ തീരുമാനം. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ചുവരുത്തി സ്‌കൂള്‍ മാനേജരുടെ നേതൃത്വത്തില്‍ കേസ് ഒതുക്കിയെന്നാണ് പരാതി. തെളിവുകള്‍ നശിപ്പിക്കണമെന്ന് പ്രതി രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്തശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പണം വാങ്ങി കേസ് ഒതുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിക്ക് വിദഗ്ധമായ കൗണ്‍സിലിങ് ലഭ്യമാക്കാനാണ് പൊലീസിന്റെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....