കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീന്റെ (36) വീട്ടില്‍ നിന്നാണ് വിലപിടിപ്പുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യ്തു. പിടിയിലായ ഫസലുദ്ദീന്‍ ഇതിന് മുമ്പും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബാംഗളൂരില്‍ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ എത്തിക്കുന്നത്. കീഴില്‍ നിരവധി ഏജന്റ് മാരെ വെച്ച് കൊണ്ടാണ് കോഴിക്കോട് നഗരത്തില്‍ വില്‍പ്പന നടത്തുന്നത്. ഇയാളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു കോഴിക്കോട് ജില്ലയില്‍ ഈയിടെയായി മയക്കുമരുന്ന് പിടികൂടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 15 ന് രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ സി.വി ഹൗസില്‍ ഹംസ കോയയെ (54) ഫറോക്ക് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ന്യൂജെന്‍ മയക്കുമരുന്നുമായി യുവാക്കളെ ഉള്‍പ്പെടെ പിടികൂടിയ സംഭവങ്ങളും നിരവധിയാണ്. കോവിഡ് കാലത്താണ് വ്യാപകമായി വലിയ അളവില്‍ മയക്കുമരുന്ന് ശേഖരങ്ങള്‍ പിടികൂടുന്ന സംഭവങ്ങളുണ്ടായത്. ദിവസങ്ങള്‍ മയക്കം ഉണ്ടാക്കുന്ന ന്യൂജെന്‍ മയക്കുമരുന്നുകളാണ് കൂടുതലായി പിടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.തമിഴ്‌നാട് കുഡ്ഡലോര്‍ സ്വദേശി മുരുകന്‍ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് ഡന്‍സാഫും എലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ചാണ് ഇവരെ നാല് കിലോ കഞ്ചാവ് സഹിതം പൊലീസ് പിടികൂടിയത്. കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് പ്രതികള്‍ വന്നിരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ മജീദ്. ആന്ധ്രയില്‍ നിന്നും ലഹരികടത്തുകാര്‍ തമിഴ്‌നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തില്‍പെട്ട പ്രധാനിയാണ് തമിഴ് നാട് സ്വദേശിയായ മുരുകന്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....