തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇതിനിടെ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്നത് നടപ്പിലാക്കുമെന്നും നടപ്പിലാക്കാന്‍ കഴിയുന്നതേ പറയാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിനൊപ്പമാണ് ഭൂരിഭാഗം ജനങ്ങളും. നാടിന് നേട്ടമുള്ള കാര്യമാണെങ്കില്‍ അത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. എന്തൊക്കെ എതിര്‍പ്പുണ്ടായാലും ആരൊക്കെ എതിര്‍ക്കാന്‍ ശ്രമിച്ചാലും നടത്തിയേ അടങ്ങൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ്തല ജനകീയസമിതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സര്‍ക്കാര്‍ കള്ളം പറയില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. അതിന് അവര്‍ തന്ന അംഗീകാരം എന്താണെന്നും തുടര്‍ഭരണത്തെ സൂചിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ദേശീയപാത വികസനം ഒരിക്കലും സാധ്യമാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോഴുള്ള പാതകള്‍ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. കൂടുതല്‍ പാതകളുടെ വികസനം തുടരുകയാണെന്നും നാട് എല്ലായിപ്പോഴും നവീകരിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 70,000 കോടിയോളം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും ഭാവി തലമുറയ്ക്ക് വേണ്ടി നടപ്പിലാക്കുകയും ചെയ്യുന്ന പദ്ധതികള്‍ ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഇപ്പോള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നടപ്പിലാക്കുകയെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കും. നാളെ നടപ്പിലാക്കേണ്ടത് പിന്നീട് ചെയ്യും. ബജറ്റില്‍ പദ്ധതികളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഓരോ രംഗത്തും സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്നത് എന്തെല്ലാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളേയും ഭാവി തലമുറയേയും ശാക്തീകരിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. ഏതൊരു മേഖലയിലുമുള്ള കുറവുകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. പശ്ചാത്തല സൗകര്യങ്ങളില്‍ വലിയ മാറ്റം വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പല കാര്യങ്ങളും ഇപ്പോള്‍ നടക്കരുതെന്ന് ചിന്തിക്കുന്നവര്‍ അത് നാടിന് നല്ലതാണോ അല്ലയോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ കേട്ട് പിന്‍മാറിയിരുന്നെങ്കില്‍ ഒരിക്കലും പശ്ചാത്തല സൗകര്യ വികസനത്തില്‍ കേരളത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷം നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളില്‍ നോക്കിയാല്‍ ആ മാറ്റം പ്രകടമാണ്. തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാര്‍ഥ്യമാകുന്നു.കോവളം ബേക്കല്‍ ജലപാത പൂര്‍ത്തിയാക്കാന്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നു. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാറ്റം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....