തൃശ്ശൂര്‍: വനിതാ കമ്മിഷന്‍ സിറ്റിങ് നടന്ന വേദിയിലേക്ക് പരാതിക്കാരിയായ മുതിര്‍ന്ന സ്ത്രീ മുളകുപൊടിയെറിഞ്ഞു. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ശനിയാഴ്ച പത്തരയോടെയാണ് സംഭവം. തന്റെ പരാതി ആദ്യം പരിഗണിക്കണമെന്ന ആവശ്യവുമായെത്തിയ പരാതിക്കാരിയാണ് മുളകുപൊടിയെറിഞ്ഞത്. സിറ്റിങ് തുടങ്ങാനിരിക്കെയാണ് സംഭവം. ആരുടെയും ദേഹത്ത് ഇത് വീണില്ല. കമ്മിഷന്‍ അസിസ്റ്റന്റ് ലേഖ, ജീവനക്കാരന്‍ ശ്രീജിത്ത്, അഭിഭാഷകരായ സുനിത, രജിത എന്നിവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. മുളങ്കുന്നത്തുകാവ് ചൈനബസാര്‍ സ്വദേശിനിയാണ് മുളകുപൊടി വിതറിയത്. സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് ഇവരെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരേ ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി രണ്ടുതവണ പരിഗണിച്ച കമ്മിഷന്‍ വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. കഴിഞ്ഞദിവസം വനിതാ കമ്മിഷന്‍ അസിസ്റ്റന്റ് ലേഖയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പോലീസും കമ്മിഷന്‍ അംഗങ്ങളും സംസാരിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു. കേരള വനിതാ കമ്മിഷന്‍ അദാലത്തില്‍ 78 കേസുകള്‍ പരിഗണിച്ചതില്‍ 20 എണ്ണം തീര്‍പ്പാക്കി. നാല് കേസുകള്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പോലീസിന് കൈമാറി. ബാക്കിയുള്ള കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ വീണ്ടും പരിഗണിക്കും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, സിറ്റിങ് അഡ്വക്കേറ്റുമാരായ സജിത അനില്‍, രജിത, സുനിത, ബിന്ദു രഘുനാഥ്, കൗണ്‍സിലര്‍ മാല രമണന്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....