തൃശ്ശൂര്‍: ആല്‍ത്തറയില്‍ 15 വയസ്സുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ജൂവലറികളുടെ ഷട്ടര്‍ തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വടുതല സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷമാകും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക. വീട്ടുകാര്‍ അറിയാതെയാണ് കുട്ടി അര്‍ധരാത്രി കാറുമായി ഇറങ്ങിയത്. ആല്‍ത്തറ സെന്ററിലെ ഷാലിമാര്‍, നാസ് ജൂവലറികള്‍ക്കാണ് കേട് സംഭവിച്ചത്. ഇരുസ്ഥാപനങ്ങളുടെയും മുന്‍വശത്തെ ഭിത്തി, ഷട്ടര്‍, ചില്ലുവാതിലുകള്‍ എന്നിവ തകര്‍ന്ന നിലയിലാണ്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്തുതന്നെ പോലീസ് എത്തി തകര്‍ന്ന വാഹനം നീക്കംചെയ്തു. ഷട്ടര്‍ പൊളിഞ്ഞുകിടന്നിട്ടും ജൂവലറി ഉടമകളെ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കളും പോലീസുമായി തര്‍ക്കമുണ്ടായി. രാവിലെ പരിസരത്ത് എത്തിയ ഹോട്ടല്‍ജീവനക്കാരാണ് സംഭവം കടയുടമകളെ അറിയിച്ചത്. അപകടം നടന്ന വിവരം അറിയിക്കാതിരിക്കുകയും മിനിറ്റുകള്‍ക്കകം ക്രെയിന്‍ എത്തിച്ച് വാഹനം നീക്കുകയും അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സംഭവത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പരാതി നല്‍കി. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വാഹനം വേഗത്തില്‍ നീക്കംചെയ്തതെന്നും പുലര്‍ച്ചെയായതിനാലാണ് ഉടമകളെ അറിയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....