കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും വിഡി സതീശനും എതിരായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് സൂചന. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള കെസി വേണുഗോപിലെനെതിരെ വലിയ രീതിയിലുള്ള ആക്രമണമുണ്ടായത്. ചിലര്‍ വേണുഗോപാലിനെ മനപൂര്‍വം കരിവാരിത്തേക്കാന്‍ ശ്രമിച്ചെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തു. വി ഡി സതീശനെതിരേയും സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണങ്ങള്‍ പതിവാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റിയതിന് ശേഷം രമേശ് ചെന്നിത്തല പാര്‍ട്ടിക്കെതിരെ പരോക്ഷ ആക്രമണം നയിക്കുന്നത് ചില പ്രത്യേക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ്. ചെന്നിത്തലയുടെ അടുത്ത ചില ബന്ധുക്കളും ഇതിന് പിന്നിലുള്ളാതായാണ് റിപ്പോര്‍ട്ട്.സമാന്തര പ്രതിപക്ഷ നേതാവെന്ന നിലയില്‍ അടുത്തിടെ ചെന്നിത്തല വാര്‍ത്താ സമ്മേളനം നടത്തുന്നതും പതിവാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലാത ചില തീരുമാനങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചതിനെ നേരത്തെ സതീശന്‍ ചോദ്യം ചെയ്യുകുയം ചെയ്തിരുന്നു. കൂടാതെ കെസി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതും ഇപ്പോള്‍ പുതുമയില്ലാത്ത കാര്യമായി. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റിയത് വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ഇതാണ് അവസരം കിട്ടയപ്പോള്‍ വേണുഗോപാലിനെതിരെ ആക്രമണം നടത്തുന്നതിനുള്ള പ്രധാന കാരണം.വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ചെന്നിത്തല ആഹ്വാനം ചെയ്യുന്നതിന്റെ ടെലിഫോണ്‍ സംഭാഷണവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ചെന്നിത്തല സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ചെന്നിത്തലക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുമുണ്ട്. കെസി വേണുഗോപാല്‍ വിഭാഗം നേതാക്കളായ കെ പി ശ്രീകുമാര്‍, എം ജെ ജോബ് എന്നിവരാണ് പരാതി നല്‍കിയത്.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനുള്ളിലെ അനൈക്യത്തിന് കാരണമായി. കെ.സി.വേണുഗോപാല്‍ വി.ഡി.സതീശന്‍ ചേരിയുടെ നീക്കമാണ് ജെബിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കലാശിച്ചത്. കെ മുരളീധരനെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല കെ.സി. വേണുഗോപാലിനെ ഉന്നമിടുന്നത്. ഹിന്ദി അറിയുന്നവര്‍ ദേശീയ ചുമതലയില്‍ വരണമെന്ന് കെ.മുരളീധരന്‍ കഴിഞ്ഞദിവസം പരാമര്‍ശിച്ചിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല വിഷയങ്ങളിലും സംസ്ഥാന നേതൃത്വവും രമേശ് ചെന്നിത്തലയും സ്വരച്ചേര്‍ച്ചയിലല്ല. ചെന്നിത്തല തന്റേതായ നിലയില്‍ പാര്‍ട്ടിയില്‍ സമാന്തര നീക്കം നടത്തുമ്പോള്‍ സതീശനും സംഘവും ഏതു തരത്തിലാണ് പ്രതിരോധിക്കുകയെന്നത് കണ്ടറിയണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....