News Beyond Headlines

30 Tuesday
December

കേന്ദ്രബജറ്റ്‌ കുത്തകകൾക്കുവേണ്ടി: മന്ത്രി കെ എൻ ബാലഗോപാൽ

കണ്ണൂർ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ച്‌ വൻകിട കുത്തകകളെ സഹായിക്കുന്ന നിലപാടാണ്‌ കേന്ദ്രസർക്കാരിന്റേതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന ‘കേന്ദ്ര, സംസ്ഥാന ബജറ്റുകൾ–താരതമ്യം’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രബജറ്റ്‌ കുത്തകൾക്കുവേണ്ടിയാണ്‌. ഭൂരിപക്ഷം ജനങ്ങളുടെയും ദുരിതം കാണുന്നില്ല. കേന്ദ്രസർക്കാർ രാജ്യത്തെ പൊതുമേഖല വിറ്റഴിച്ച്‌ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌. സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട തുകപോലും ബജറ്റിൽ വകയിരുത്തുന്നില്ല. നികുതിവരുമാനം മുഴുവനും ലഭിക്കുന്ന കേന്ദ്രം, സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട വിഹിതം ഓരോ വർഷവും കുറയ്‌ക്കുകയാണ്‌. 2004 മുതൽ 2015 വരെ 19 ശതമാനമാണ്‌ നികുതി വർധനയെങ്കിൽ, 2016 മുതൽ 22 വരെ വർധന 7.8 ശതമാനം മാത്രമാണ്. കോവിഡ്‌ മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച ഘട്ടത്തിൽപോലും ധനസഹായം അനുവദിച്ചിട്ടില്ല. കേരളം ഇതിൽനിന്നെല്ലാം വ്യത്യസ്‌തമാണ്‌. കഴിഞ്ഞ വർഷംമാത്രം 18 ശതമാനമാണ്‌ അധികമായി ചെലവഴിച്ചത്‌. കോവിഡ്‌ ചികിത്സ, ഭക്ഷ്യക്കിറ്റ്, സാമൂഹ്യനീതി പെൻഷൻ എന്നിവയ്‌ക്കും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കും വലിയ തുക ചെവഴിച്ചിട്ടുണ്ട്‌. അതിനാലാണ്‌ കേരളം രാജ്യത്തിന്‌ മാതൃകയാകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഓരോന്നായി ബിജെപി സർക്കാർ കവർന്നെടുക്കുകയാണെന്ന്‌ മുൻമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. സംസ്ഥാനങ്ങൾക്കുകൂടി അധികാരമുള്ള വിഷയങ്ങളിലെല്ലാം കേന്ദ്രം ഏകപക്ഷീയമായി നയരൂപീകരണം നടത്തുകയാണ്‌. ഏകാധിപത്യ പ്രവണതയിലേക്കാണ്‌ രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. എം പ്രകാശൻ അധ്യക്ഷനായി. വി നാരായണൻ സ്വാഗതവും എം ഷാജർ നന്ദിയും പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....