പാനൂര്‍: ജനാധിപത്യ മതനിരപേക്ഷ സമൂഹമെന്ന സങ്കല്‍പത്തിനു പകരം ഹിന്ദുത്വദേശീയത അടിച്ചേല്‍പ്പിക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു. ജനാധിപത്യത്തിന് പകരം ഭൂരിപക്ഷ ഹിതം രാഷ്ട്രഹിതമായി മാറ്റുകയാണ്. ഭിന്നാഭിപ്രായം പുലര്‍ത്തുക എന്നത് രാജ്യദ്രോഹമായി മുദ്രകുത്തുന്നു. ഇന്ത്യയെന്ന അടിസ്ഥാനആശയത്തെയും ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കുകയാണ്. സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി പാനൂരില്‍ 'വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ' സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുനില്‍. രാഷ്ട്രത്തിന്റെ വൈവിധ്യപൂര്‍ണമായ ഉള്ളടക്കവും ദേശീയതയും അട്ടിമറിക്കപ്പെടുകയാണ്. രാഷ്ട്ര സങ്കല്‍പത്തോടോ ദേശീയതയോടോ ഹിന്ദുത്വത്തിന് ഒരു ബന്ധവുമില്ല. ഏതെങ്കിലും മതമുണ്ടാക്കിയതല്ല നമ്മുടെ സംസ്‌കാരം. വ്യത്യസ്ത മതവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് വേരുപിടിച്ച് വളര്‍ന്നതാണ് ഇവിടെ മതനിരപേക്ഷത. നമ്മുടെ ജീവിതാനുഭവത്തിന്റെ സ്വാഭാവിക ഫലമാണിത്. മതനിരപേക്ഷതയുടെ വേരായ ചരിത്രാനുഭവത്തെയാണ് വര്‍ഗീയശക്തികള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ജീവിതാനുഭവത്തെയും സാഹോദര്യത്തെയും അടിത്തറയാക്കി വര്‍ഗീയതക്കെതിരായ സമരത്തെ വികസിപ്പിക്കണം. സര്‍വാധിപത്യത്തിന്റെ ആശയാവലികള്‍ നമ്മുടെ മുന്നിലേക്ക് വരുമ്പോള്‍ വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിക്കണം. വേറിട്ട് നില്‍ക്കാനും വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശത്തെ സംരക്ഷിക്കല്‍ കൂടിയാണ് ജനാധിപത്യ സംരക്ഷണം. ഭൂരിപക്ഷ ഹിതത്തിന്റെ നടപ്പാക്കലല്ല, വ്യത്യസ്തകളുടെ നിലനില്‍പ്പാണ് പ്രധാനം. മനുഷ്യസാഹോദര്യത്തിന് വേണ്ടിയുള്ള സമരത്തെ മുന്നോട്ട് കൊണ്ടുപോവുകയെന്ന രാഷ്ട്രീയ ഉത്തരവാദിത്തം നമുക്കുണ്ട്. വര്‍ഗീയതയുടെ പ്രകടിത രൂപങ്ങള്‍ക്കൊപ്പം അതിസൂക്ഷ്മ വ്യാപനത്തെയും തിരിച്ചറിയണം. ദൈവത്തെ വോട്ടിനിട്ട് തോല്‍പ്പിച്ചാണ് 'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍' എന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതെന്ന് മറക്കരുതെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. സെമിനാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ പവിത്രന്‍ അധ്യക്ഷനായി. ഏരിയസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....