കൊണ്ടോട്ടി: ബൈപ്പാസ് റോഡില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ്ങ് ഓഫീസറായ സി. വിജി (26) ആണ് മരിച്ചത്. വെല്‍ഫെയര്‍പ്പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയിലിന്റെ മകളാണ്. ബൈപ്പാസ് റോഡില്‍ പെടോള്‍പ്പമ്പിന് സമീപം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. മഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസില്‍ മലപ്പുറം ഭാഗത്തേക്കുവന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിയെ ഉടനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറയൂരില്‍നിന്നാണ് വിജി ബസില്‍ കയറിയത്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ഒഴുകൂര്‍ പോസ്റ്റുമാന്‍ നരവത്ത് സുജീഷാണ് വിജിയുടെ ഭര്‍ത്താവ്. അമ്മ: കുനിയില്‍ അങ്കണവാടി ഹെല്‍പ്പര്‍ ദേവകി. സഹോദരിമാര്‍: ഷിജിരിയ (അരീക്കോട്), ലിജി (പൂക്കോട്ടൂര്‍). വിജിയുടെ വിയോഗം പിറന്നാള്‍ദിനത്തില്‍ കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തക വിജി യാത്രയായത് പിറന്നാള്‍ദിനത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ സി. വിജിയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ഇവര്‍ ജോലിക്കായി അതിരാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഭര്‍ത്താവ് സുജീഷാണ് ഇവരെ ഒഴുകൂരില്‍നിന്ന് മൊറയൂരില്‍ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടത്. നാലുമാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷമെത്തിയ പിറന്നാള്‍, ജോലികഴിഞ്ഞു വന്നതിനുശേഷം ആഘോഷിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ ദുര്‍വിധി അതിനനുവദിച്ചില്ല. വിജി ഉള്‍പ്പെടെയുള്ളവരെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ ബസിനുള്ളില്‍നിന്ന് പുറത്തെടുത്തത്. കൊണ്ടോട്ടി പോലീസ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വംനല്‍കി. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തൃക്കളയൂരിലെ സ്വന്തം വീട്ടിലും പൊതുദര്‍ശനത്തിനു വെച്ചശേഷം ഭര്‍ത്തൃവീടായ ഒഴുകൂരിലെ നെരവത്ത് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....