വിശ്വാസികളുടെ പേരില്‍ കരിഞ്ചന്തക്കച്ചവടം നടത്തുന്നവരായി വര്‍ഗീയ സംഘടനകള്‍ മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. അധികാരത്തിന് വിശ്വാസത്തെ ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഗൗരവമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. വളഞ്ഞവഴിയില്‍ അധികാരത്തിലെത്താന്‍ മതത്തെ ഉപയോഗിക്കുകയാണ്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'മതം-- - വിശ്വാസം-- - വര്‍ഗീയത ' വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. ഇന്ത്യയില്‍ വര്‍ഗീയതയുടെ വിത്തുപാകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. നാട്ടുരാജ്യങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലും ശത്രുതയുണ്ടാക്കാന്‍ വര്‍ഗീയതയെ ഉപയോഗിച്ചു. മലബാര്‍ സമരത്തെ മാപ്പിള ലഹളയെന്നാണ് ബ്രിട്ടന്‍ വിളിച്ചത്. അത് ഇന്ന് ആര്‍എസ്എസ് ഏറ്റുവിളിക്കുന്നു. മതരാഷ്ട്രം എന്ന വാദത്തിലൂടെ കറകളഞ്ഞ വര്‍ഗീയതയുമായി ആര്‍എസ്എസ് മുന്നോട്ടു പോകുന്നു. കേരളത്തില്‍ അത് ഫലം കണ്ടില്ലെങ്കിലും വര്‍ഗീയ ആശയങ്ങള്‍ പൊതുസമൂഹത്തില്‍ വളര്‍ച്ച പ്രാപിക്കുന്നുണ്ട്. പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്ത ഒരുകൂട്ടം ആളുകളുണ്ട്. ആര്‍എസ്എസിനൊപ്പം സൗഹൃദ മത്സരത്തിനിറങ്ങിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും. ആര്‍എസ്എസും ഇസ്ലാമിക വര്‍ഗീയതക്കാരും കെ റെയില്‍ വിഷയത്തില്‍ കൈകോര്‍ക്കുന്നതും സൗഹൃദം കൊണ്ടാണ്. മതരാഷ്ട്ര വാദികള്‍ വിശ്വാസികളായിരുന്നില്ല. എല്ലാ വര്‍ഗീയശക്തികളെയും സിപിഐ എം ഒരുപോലെ എതിര്‍ക്കുന്നു. രാജ്യാധികാരം കൈയാളുന്ന ആര്‍എസ്എസിനെതിരെ ശക്തമായ പ്രചാരണവും നടത്തുന്നു. ഭരണം ഇന്ത്യാവിരുദ്ധരുടെ കൈകളിലെത്തിയപ്പോള്‍ മതനിരപേക്ഷത വലിയ വെല്ലുവിളി നേരിടുന്നു. ഇതിനെതിരായ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അവര്‍ക്ക് മതനിരപേക്ഷതയുടെ കൊടിയുയര്‍ത്താനാവുന്നില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ മുന്നണിയായി നാളെ കോണ്‍ഗ്രസ് മാറിയാലും അതിശയമില്ലെന്ന് സ്വരാജ് പറഞ്ഞു. കെ ഇ എന്‍ മതനിരപേക്ഷതയെക്കുറിച്ച് കേരളത്തിലെ എല്ലാ തെരുവുകളിലും തുടര്‍ ചര്‍ച്ച നടക്കണമെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. മതനിരപേക്ഷത രക്തമായും അസ്ഥിയായും തലച്ചോറായും ജീവിക്കുന്നവരായി നാം മാറണം. ഗൗരവമായ ആലോചന നടക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇന്ത്യന്‍ നവ ഫാസിസ്റ്റുകള്‍ വിജയിക്കും. മതത്തിന്റെ പേരിലുണ്ടാക്കുന്ന വെറുപ്പ് ഇന്ത്യയില്‍ കോവിഡ് വൈറസിനേക്കാള്‍ വേഗത്തില്‍ പടരുകയാണ്-- കെ ഇ എന്‍ പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ എം കരുണാകരന്‍ അധ്യക്ഷനായി. കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഫാ. മാത്യൂ വാഴക്കുന്നേന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍, സജി കുറ്റുിയാനിമറ്റം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സാജന്‍ കെ ജോസഫ് സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....