കല്യാശേരി :25 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും ജനകീയാസൂത്രണത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് . ജനകീയാസൂത്രണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്ന കാലത്തില്‍നിന്നും നമ്മള്‍ ഏറെ മുന്നോട്ടുപോയി. പുതിയ കാലം ആവശ്യപ്പെടുന്ന ജനകീയ ഇടപെടലുകളാണ് തദ്ദേശഭരണ സംവിധാനത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കല്യാശേരിയില്‍ സംഘടിപ്പിച്ച 'ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്. ജനകീയാസൂത്രണം നടപ്പാക്കാന്‍ കല്യാശേരി തെരഞ്ഞെടുത്തതിന് പല ഘടകങ്ങളുണ്ട്. കല്യാശേരിയുടെ ചരിത്ര സാമൂഹ്യ പശ്ചാത്തലം, ജനപ്രതിനിധികളുടെയും വിഷയ വിദഗ്ധരുടെയും പ്രദേശിക ജനതയുടെയും അകമഴിഞ്ഞ സഹകരണം എന്നിവ അതില്‍ പ്രധാനമാണ്. കല്യാശേരി ഒരു മാതൃകയായി അവതരിച്ചപ്പോഴും മറ്റ് സ്ഥലങ്ങളില്‍ ഇത് അരാജക സ്വഭാവത്തിലേക്ക് പോകുമോ എന്ന് സംശയിച്ചവരുണ്ട്. പക്ഷേ, എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ രൂപമാണ് കല്യാശേരി നല്‍കിയത്. താഴെത്തട്ടില്‍നിന്ന് അധികാരത്തില്‍ ഇടപെടാനുള്ള പൗരന്റെ ഇടം വികസിപ്പിച്ചു. പൗരബോധമുള്ള ജനം ഇടപെടുന്ന സ്ഥലങ്ങളില്‍ കാര്യങ്ങള്‍ നന്നാവും. അത് നമ്മുടെ രാഷ്ട്രീയ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തിയാവും. ഒരു പ്രദേശത്തിന്, അവിടത്തെ ജനതയ്ക്ക് ആവശ്യമായ എന്ത് പദ്ധതിയും തുടങ്ങാം.നാടിന്റെ സുസ്ഥിരമായ വികസനത്തിന്റെ ആസൂത്രണം മുതല്‍ പദ്ധതി നടപ്പാവുന്നത് വരെയുള്ള ഘട്ടങ്ങളില്‍ ജനങ്ങളുടെ സജീവ ഇടപെടല്‍ വേണം. അന്ന് കല്യാശേരിയില്‍ തുടങ്ങി വച്ച അധികാര വികേന്ദ്രീകരണമാതൃക ഇന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്നതും വിശദ പഠനത്തിന് വിധേയ മാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ തദ്ദേശ ഭരണ സംവിധാനങ്ങള്‍ മുന്നോട്ടു വരണമെന്നും തോമസ് ഐസക് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, പ്രൊഫ. എ ജി ഒലീന എന്നിവര്‍ സംസാരിച്ചു. ടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....