ഇടുക്കി മൂലമറ്റത്ത് യുവാവ് നാട്ടുകാര്‍ക്കുനേരെ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സനല്‍ സാബുവിന്റെ ദാരുണാന്ത്യം ഒരു കുടുംബത്തെ അനാഥമാക്കി. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തിനാലുകാരനായ സനല്‍. കഴിഞ്ഞ മേയില്‍ ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദരപുത്രനാണ് കൊല്ലപ്പെട്ട സനല്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്റെ വെടിയേറ്റ് ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സാര തര്‍ക്കമാണ് നാടിനെ നടുക്കിയ കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടില്‍ എത്തിയത്. മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഫിലിപ്പ് ബഹളമുണ്ടാക്കി. തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാര്‍ട്ടിന്‍ തോക്കുമായി തിരിച്ചെത്തി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു തവണയില്‍ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്‌സാക്ഷി പറഞ്ഞു. ഇവിടെനിന്നു പോയ പ്രതി ഹൈസ്‌കൂള്‍ ജംക്ഷനിലെത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2014ല്‍ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിര്‍മിച്ചതാണെന്നാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....