മലപ്പുറം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു നാടുവിട്ട കമിതാക്കള്‍ പൊലീസ് പിടിയില്‍. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തതോടെ 27 വയസ്സുകാരിയെയും 30 വയസ്സുകാരനെയും റിമാന്‍ഡ് ചെയ്തു. വിവാഹിതരും 2 വീതം കുട്ടികളുടെ രക്ഷിതാക്കളുമായ ഇവര്‍ മഞ്ചേരിക്ക് സമീപത്തെ ഫ്‌ലാറ്റില്‍ താമസിക്കുമ്പോഴാണ് അടുപ്പത്തിലാകുന്നത്. 6മാസം മുന്‍പ് നാട് വിടുകയായിരുന്നു. യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ചെന്നൈയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ആവടി ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഗ്രാമീണരുടെ സഹായത്തോടെ അഞ്ഞൂറോളം വീടുകള്‍ പരിശോധിച്ചാണ് പിടികൂടിയത്. ഇതിനിടെ, പൊലീസ് പിന്തുടരുന്നതറിഞ്ഞു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും വിവിധ സ്ഥലങ്ങളിലെ ഷോപ്പിങ് മാള്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫോട്ടോ, വിഡിയോ എന്നിവ പോസ്റ്റ് ചെയ്ത് അന്വേഷണം വഴി തെറ്റിക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ എസ് ഐ ബഷീര്‍,എസ്ഐ കൃഷ്ണദാസ് സംഘാംഗങ്ങളായ അംഗങ്ങളായ അനീഷ് ചാക്കോ, ഐ.കെ.ദിനേഷ്, പി.മുഹമ്മദ് സലീം എന്നിവരാണ് അന്വേഷിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....