തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ഫിലിപ്പ് മാർട്ടിനെ (കുട്ടു–26) പ്രേരിപ്പിച്ചതെന്ന് അമ്മ ലിസി മാര്‍ട്ടിന്‍. വെടിയേറ്റവരും തട്ടുകടയിലെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്. പ്രാണരക്ഷാര്‍ഥമാണ് വെടിയുതിര്‍ത്തത്. ഇത്രയുമധികം ആളുകള്‍ മര്‍ദിക്കാന്‍ സംഘടിച്ചെത്തിയതില്‍ ദുരൂഹതയുണ്ട്. കടയില്‍ എന്താണ് ഉണ്ടായതെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ലിസി പറഞ്ഞു. അതേസമയം, തട്ടുകടയിലെത്തി ബീഫും പൊറോട്ടയും ആവശ്യപ്പെട്ടപ്പോള്‍ ഫിലിപ്പിന് നല്‍കിയില്ലെന്നും മറ്റൊരാള്‍ക്ക് നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഒപ്പമുണ്ടായിരുന്ന ജിജു പ്രതികരിച്ചു. ഫിലിപ്പിനെ കടയിലുണ്ടായിരുന്നവര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും ഫിലിപ്പിന്റെ ബന്ധു കൂടിയായ ജിജു പറഞ്ഞു. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. വെടിവയ്പിൽ ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ സാബു (34) മരിച്ചിരുന്നു. തട്ടുകടയിൽ ഭക്ഷണത്തിന്റെ പേരിൽ ഫിലിപ്പ് ബഹളമുണ്ടാക്കി. തര്‍ക്കത്തെ തുടര്‍ന്നു ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചു. പിന്നാലെ തോക്കുമായി തിരിച്ചെത്തി കാറിലിരുന്ന് വെടിയുതിർക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....