കൊച്ചി : സഹോദരിമാരെ പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങള്‍ക്കെതിരെ പോക്‌സോ കേസെടുത്ത സംഭവം വ്യാജമെന്ന് കണ്ടെത്തല്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. കോടതി വെറുതെ വിട്ട സഹോദരന്മാരെ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീട്ടില്‍ കയറാനനുവദിക്കാത്ത സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി.യുപി സ്വദേശികളായ 16 ഉം 14 ഉം വയസുള്ള സഹോദരിമാരെ സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. അന്വേഷണത്തിനായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ പോകാന്‍ യുപി സ്വദേശികളായ മാതാപിതാക്കളില്‍ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്നതിലടക്കം വലിയ വിവാദമുണ്ടാക്കിയതാണ് ഈ കേസ്. ആണ്‍മക്കളെ കേസില്‍ ഉള്‍പെടുത്താതിരിക്കാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐയായിരുന്ന വിനോദ് കൃഷ്ണയടക്കമുള്ളവരെ സസ്‌പെന്‍ഡും ചെയ്തിരുന്നു.അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ കേസ് തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ റഫറര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടെയിലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സഹോദരന്മാര്‍ സ്വന്തം വീട്ടില്‍ കയറാന്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച്, പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.വീട്ടില്‍ കയറിയാല്‍ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും തേടി. ഏപ്രില്‍ നാലിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....