കരുമാല്ലൂര്‍(എറണാകുളം): വെളിയത്തുനാട് മാമ്പ്രയില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേരെ എക്സൈസ് പിടികൂടി. കുന്നത്തുനാട് വല്ലം ഉളവങ്ങാട് വീട്ടില്‍ ബിജു (42), മാള വലിയപറമ്പ് പാറേപ്പറമ്പില്‍ ഷൈബിന്‍ ഷാജഹാന്‍ (30), ചെന്ത്രാപ്പിന്നി എറിയാട്ട് വീട്ടില്‍ സിന്ധു (38) എന്നിവരെയാണ് പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞദിവസം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കോട്ടപ്പുറത്തുനിന്ന് മയക്കുമരുന്നുമായി ബിജുവിനെ പിടികൂടിയിരുന്നു. ആഡംബര കാറിലും ബുള്ളറ്റിലുമായി കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍ തുടങ്ങിയവയാണ് ഇയാളില്‍നിന്നും കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈബിന്‍ ഷാജഹാനെയും സിന്ധുവിനെയും നെടുമ്പാശ്ശേരിയിലെ ഫ്ളാറ്റില്‍നിന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഷൈബിന്‍ ഷാജഹാന്‍ ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്നും മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പം പിടിയിലായ സിന്ധുവിന്റെ ബാഗില്‍നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തതായി അന്വേഷണസംഘം പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ബാങ്ക് അക്കൗണ്ട്, ഗൂഗിള്‍ പേ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. പുക്കാട്ടുപടിയിലെ കഞ്ചാവ് കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍ കിഴക്കമ്പലം: പുക്കാട്ടുപടി പൂക്കോട്ടുമോളത്തുനിന്ന് കഞ്ചാവുകേസില്‍ പിടിയിലായ ചേലക്കാട്ട് ചെറിയാന്‍ ജോസഫിന്റെ കൂട്ടുപ്രതികളായ രണ്ടുപേരെക്കൂടി തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കളമശ്ശേരി പുള്ളിപ്പറമ്പില്‍ വീട്ടില്‍ ജിലു (38), കളമശ്ശേരി ഗ്ലാസ് കോളനി ഭാഗത്ത് തേരോത്ത് വീട്ടില്‍ പ്രസന്നന്‍ (44) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം മുറിയങ്കോട്ട് വീട്ടില്‍ വൈശാഖ്, പുതിയവീട്ടില്‍ ഷാജഹാന്‍, ആലയ്ക്കാപ്പിള്ളി വീട്ടില്‍ സുമല്‍ വര്‍ഗീസ്, വെളുത്തമണ്ണുങ്കല്‍ വീട്ടില്‍ വര്‍ഗീസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഏഴു പേരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചെറിയാന്‍ ജോസഫിന്റെ വീട്ടില്‍ തടിയിട്ടപറമ്പ് പോലീസ് നടത്തിയ റെയ്ഡിലാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികള്‍ അറസ്റ്റിലായത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പത്തോളം കേസുകളില്‍ പ്രതിയാണ് ജിലു. പ്രസന്നനെതിരേ പതിനാറ് കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....