News Beyond Headlines

28 Tuesday
April

‘സ്ത്രീകളെ ഉപദ്രവിക്കാന്‍ പുലര്‍ച്ചെ എത്തും; ചിത്രം വാട്‌സാപ്പില്‍, ലൈംഗിക വൈകൃതം’

കൊച്ചി പനമ്പിള്ളി നഗറില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യന്‍ (31) ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പൊലീസ്. ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീല പേരില്‍ 50ലേറെ പേരടങ്ങുന്ന ഗ്രൂപ്പ് തുടങ്ങിയതായും പൊലീസ് പറയുന്നു. ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്‌കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ അതുവഴി ഇയാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ പതിവു പരിപാടികള്‍ തുടര്‍ന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ 4 കേസുകളുണ്ട്. വാട്‌സാപ് ഗ്രൂപ്പിലൂടെ, ഇയാള്‍ ഉപദ്രവിച്ച പെണ്‍കുട്ടികളുടെ മുന്‍കൂട്ടിയെടുത്ത ചിത്രങ്ങള്‍ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പരാതി വ്യാപകമായതിനെ തുടര്‍ന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഷാഡോ പൊലീസിനെ നിയോഗിച്ചു. പനമ്പിള്ളി നഗര്‍ മേഖലയില്‍ പൊലീസ് ഇയാള്‍ക്കുവേണ്ടി പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പനമ്പിള്ളി നഗര്‍ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഐടിഎംഎസ്) ഉള്‍പ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്‍ഫോ പാര്‍ക്ക് ഭാഗത്തുള്‍പ്പെടെ പലയിടങ്ങളിലും ഇയാള്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....